ബൈഡന്റെ കത്തോലിക്കാ വിശ്വാസം കാപട്യമെന്ന് ആര്‍ച്ചുബിഷപ് ചാപുട്ട്

ബൈഡന്റെ കത്തോലിക്കാ വിശ്വാസം കാപട്യമെന്ന് ആര്‍ച്ചുബിഷപ് ചാപുട്ട്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാവിശ്വാസത്തിന്റെ കൂട്ടായ്മയില്‍ ഇപ്പോഴില്ലെന്നു ആര്‍ച്ചുബിഷപ് ചാള്‍സ് ചാപുട്ട് കുറ്റപ്പെടുത്തി. പ്രസിഡന്റിനു ദിവ്യകാരുണ്യം നല്‍കുന്ന വൈദികര്‍ അദ്ദേഹത്തിന്റെ കാപട്യത്തില്‍ പങ്കുചേരുകയാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. ഭ്രൂണഹത്യാവിഷയത്തിലെ ബൈഡന്റെ നിലപാടുകളാണ് ആര്‍ച്ചുബിഷപ്പിന്റെ വിമര്‍ശനത്തിനു കാരണം. ആര്‍ലിംഗ്ടണ്‍ രൂപതയുടെ ദിവ്യകാരുണ്യസിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈഡന്‍ ഇക്കാര്യത്തില്‍ നുണ പറയുകയാണെന്നും കത്തോലിക്കാസഭയുടെ പ്രബോധനത്തിനു വിരുദ്ധമായി ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നതു വഴി അദ്ദേഹം ഗുരുതരമായ തിന്മയാണു ചെയ്യുന്നതെന്നും ഫിലാഡെല്‍ഫിയ മുന്‍ ആര്‍ച്ചുബിഷപ് ചാപുട്ട് വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org