സ്‌നേഹത്തെക്കുറിച്ചു ബെനഡിക്ട് പാപ്പ

സ്‌നേഹത്തെക്കുറിച്ചു ബെനഡിക്ട് പാപ്പ

1) നിങ്ങളുടെ അസ്തിത്വത്തെയാകെ സഹോദരങ്ങള്‍ക്കായി സ്വയം നല്‍കുന്ന ഒരു ദൈവദാനമായി മാറ്റാന്‍ കഴിയുന്ന ശക്തവും സുന്ദരവുമായ സ്‌നേഹത്തേക്കാള്‍ കുറഞ്ഞതൊന്നും നിങ്ങള്‍ ആഗ്രഹിക്കരുത്. - ലോക യുവജന ദിനം, 27

2) നാമോരോരുത്തരും ദൈവ ചിന്തയുടെ ഫലമാണ്; ഇച്ഛിക്കപ്പെടുന്നവരും സ്‌നേഹിക്കപ്പെടുന്നവരും അനിവാര്യരുമാണ്.

- സുവിശേഷപ്രസംഗം, സെ. പീറ്റേഴ്‌സ് അങ്കണം, 2005

3) നമ്മില്‍ മാറ്റം വരുത്താന്‍ ദൈവസ്‌നേഹത്തെ നാം അനുവദിച്ചാല്‍ ലോകത്തില്‍ മാറ്റം വരുത്താന്‍ നമുക്കു സാധിക്കും; അതാണു യഥാര്‍ത്ഥ സന്തോഷം.

- മെക്‌സിക്കോ, 2012

4) സ്‌നേഹം പ്രകാശമാണ്, മങ്ങിയ ലോകത്തെ പ്രകാശിപ്പിക്കാനും ജീവിത-കര്‍മ്മങ്ങള്‍ തുടരുന്നതിനു നമ്മെ ധൈര്യപ്പെടുത്താനും കഴിയുന്ന പ്രകാശം.

- ദൈവം സ്‌നേഹമാകുന്നു, ചാക്രികലേഖനം

5) സ്‌നേഹം സ്‌നേഹത്തിലൂടെ വളരുന്നു.

- ദൈവം സ്‌നേഹമാകുന്നു, ചാക്രികലേഖനം

6) നമ്മുടെ ഇച്ഛയും ദൈവത്തിന്റെ ഇച്ഛയും സമന്വയിക്കുന്ന വിധത്തിലേക്ക് ദൈവവും നമ്മളും തമ്മിലുള്ള ചിന്തയുടെയും വികാരത്തിന്റെയും കൂട്ടായ്മ വളരുമെന്ന വസ്തുതയിലാണ് ദൈവവും മനുഷ്യനും തമ്മിലുള്ള പ്രണയകഥ ഉളളടങ്ങിയിരിക്കുന്നത്.

- ദൈവം സ്‌നേഹമാകുന്നു, ചാക്രികലേഖനം

7) നിങ്ങള്‍ ദൈവഹിതം പിന്തുടര്‍ന്നാല്‍, സകല ഭീകരകാര്യങ്ങളും നിങ്ങള്‍ക്കു സംഭവിച്ചാലും ഒരു അന്തിമ അഭയസ്ഥാനം നിങ്ങള്‍ക്കു നഷ്ടമാകുകയില്ല. ഒരു മനുഷ്യനും നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങളെ സ്‌നേഹിക്കുന്ന ഒരുവനില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്കു സാധിക്കും.

- നസ്രത്തിലെ ഈശോ, ഗ്രന്ഥം

8) മനുഷ്യനെ വളര്‍ത്തുന്നതിനും രക്ഷിക്കുന്നതിനുമായി ദൈവം തനിക്കെതിരെതന്നെ തിരിഞ്ഞതിന്റെ പാരമ്യമാണ് കുരിശുമരണം. ഏറ്റവും വിപ്ലവാത്മകമായ സ്‌നേഹം ഇതാണ്.

- ദൈവം സ്‌നേഹമാകുന്നു, ചാക്രികലേഖനം

9) സ്‌നേഹത്തിന്റെ മാര്‍ഗമാണ് - തന്നില്‍ നിന്നുള്ള പുറപ്പെട്ടുപോക്ക് - മനുഷ്യന്‍ മാനവീകനാകുന്ന സത്യമാര്‍ഗമെന്നു നാം മനസ്സിലാക്കുമ്പോള്‍, സഹനത്തിലൂടെയാണു നാം പക്വതയാര്‍ജിക്കുന്നതെന്നും നാം തിരിച്ചറിയുന്നു.

- ദൈവവും ലോകവും, അഭിമുഖസംഭാഷണം

10) മറിയം സ്‌നേഹിക്കുന്ന സ്ത്രീയാണ്. അങ്ങനെയല്ലാതാകാന്‍ എങ്ങനെ കഴിയും? ദൈവത്തിന്റെ ചിന്തകളോടൊപ്പം ചിന്തിക്കുകയും ദൈവേച്ഛയോടൊപ്പം ഇച്ഛിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയെന്ന നിലയില്‍ സ്‌നേഹിക്കുന്ന ഒരു സ്ത്രീയാകാതിരിക്കാന്‍ മറിയത്തിനു സാധിക്കില്ല.

- ദൈവം സ്‌നേഹമാകുന്നു, ചാക്രികലേഖനം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org