നൈജീരിയയില്‍ രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയി

ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന നൈജീരിയായില്‍ രണ്ടു കത്തോലിക്കാ വൈദികരെ മെയ് അവസാനവാരത്തില്‍ തട്ടിക്കൊണ്ടു പോയി. ഫാ.സ്റ്റീഫന്‍ ഒജപാ, ഫാ. ഒലിവര്‍ ഒക്പരാ എന്നിവരാണ് വൈദികര്‍. തോക്കുധാരികളായ അക്രമികള്‍ ഒരു ഇടവകയുടെ വൈദികമന്ദിരത്തില്‍ നിന്നാണ് രണ്ടു വൈദികരെയും രണ്ട് ആണ്‍കുട്ടികളെയും പിടികടി ബന്ദികളാക്കിയത്. മെയ് രണ്ടാം വാരത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഈ പ്രദേശത്തെ നിരവധി കത്തോലിക്കാ ദേവാലയങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. മതദൂഷണക്കുറ്റം ആരോപിച്ച് ഒരു ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊന്ന കേസില്‍ ഏതാനും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ അക്രമം. നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്രസമൂഹം മൗനം പാലിക്കുകയാണെന്നു ഈ അക്രമങ്ങള്‍ നടന്ന പ്രദേശത്തെ കത്തോലിക്കാ രൂപതാദ്ധ്യക്ഷനായ ബിഷപ് വില്‍ഫ്രഡ് ചിക്പ അനാഗ്‌ബെ കുറ്റപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org