70-കാരനായ മെത്രാന്‍ ചൈനയില്‍ തടവില്‍

Published on

വത്തിക്കാനോടു വിശ്വസ്തത പുലര്‍ത്തുന്ന ബിഷപ് അഗസ്റ്റിന്‍ കുയി ടായിയെ ചൈനീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോയി. ചൈനയിലെ ഷുവാന്‍ഹുവാ രൂപതയിലെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായ ബിഷപ് ടായി കഴിഞ്ഞ 2007 മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്നു. ഇതിനിടെ പലപ്പോഴും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളില്‍ പീഢിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടത്തെ മെത്രാനു 96 വയസ്സുണ്ട്. മെത്രാന്‍ നിയമനത്തിന് വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ ദ്വിവര്‍ഷ കരാര്‍ വരുന്ന സെപ്തംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

logo
Sathyadeepam Online
www.sathyadeepam.org