ജെറീക്കോയില്‍ ആറാം നൂറ്റാണ്ടിലെ ക്രൈസ്തവദേവാലയം കണ്ടെത്തി

ജെറീക്കോയില്‍ ആറാം നൂറ്റാണ്ടിലെ ക്രൈസ്തവദേവാലയം കണ്ടെത്തി

ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബൈസന്റൈന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്രമുറങ്ങുന്ന ജെറീക്കോയില്‍ ഇസ്രായേലി പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ചിത്രങ്ങള്‍ ആലേഖനം ചെയ്ത തറ വലിയ നാശനഷ്ടങ്ങളില്ലാതെ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി അധികാരികള്‍ അറിയിച്ചു. 250 ച. മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയാണു കണ്ടെത്തിയതെന്നും അത് അതിനേക്കാള്‍ വിശാലമായ ഒരു നിര്‍മ്മിതിയുടെ ഭാഗമായിരിക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.

ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ കത്തോലിക്കാ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാകാം ഈ ദേവാലയമെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പ്രദേശത്തു ലഭ്യമല്ലാതിരുന്ന വസ്തുക്കളും നിര്‍മ്മാണത്തിനുപയോഗിച്ചിട്ടുണ്ട്. ഒരു സമ്പന്നസമൂഹമാണ് ദേവാലയം നിര്‍മ്മിച്ചതെന്ന നിഗമനത്തിലെത്താന്‍ ഇതു കാരണമാകുന്നു. പ്രദേശത്തിന്റെ ഭൂതകാലമഹത്വം വ്യക്തമാക്കുന്ന നിര്‍ണായകമായ ഒരു കണ്ടെത്തലാണ് ഇതെന്നും കൂടുതല്‍ ഉത്ഖനനങ്ങള്‍ നടത്തുമെന്നും ഇസ്രായേലി അധികാരികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org