പേരക്കുട്ടികള്‍ ഉണ്ടായിരുന്ന അഞ്ചു വിശുദ്ധര്‍

പേരക്കുട്ടികള്‍ ഉണ്ടായിരുന്ന അഞ്ചു വിശുദ്ധര്‍
Published on

മുത്തശ്ശീ-മുത്തച്ഛന്മാര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടിയുള്ള ആഗോള ദിനമായി ജൂലൈ 28 ആഘോഷിച്ചതിന്റെ പശ്ചാത്തലത്തില്‍, ആഗോള സഭയിലെ 5 വിശുദ്ധരുടെ പേരുകള്‍ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. മുത്തശ്ശീ-മുത്തച്ഛന്മാരായിരുന്നു ഈ അഞ്ചു വിശുദ്ധര്‍.

വിശുദ്ധ മോണിക്കയാണ് ഇവരിലൊരാള്‍. സഭയിലെ മഹാനായ ദൈവ ശാസ്ത്രജ്ഞന്‍ വിശുദ്ധ അഗസ്റ്റിന്റെ മാതാവ്. മാനസാന്തരത്തിനു മുമ്പുള്ള കാലത്ത് അഗസ്റ്റിന് ഒരു പുത്രന്‍ ജനിച്ചിരുന്നു. അദിയോഡാറ്റസ് എന്ന് പേരുണ്ടായിരുന്ന ആ പുത്രനുമൊത്ത് അമ്മയുടെ ഒപ്പമാണ് അഗസ്റ്റിന്‍ കഴിഞ്ഞിരുന്നത്. പതിനാറാം വയസ്സില്‍ തന്നെ ആ ബാലന്‍ മരണമടഞ്ഞു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായിരുന്ന വിശുദ്ധ ഹെലന്‍ ആണ് രണ്ടാമത്തെയാള്‍. ഇന്നത്തെ തുര്‍ക്കിയില്‍ എ ഡി മൂന്നാം നൂറ്റാണ്ടിലാണ് അവര്‍ ജീവിച്ചിരുന്നത്. ബെത്‌ലെഹം ഉള്‍പ്പെടെ അനേകം സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും യേശുക്രിസ്തുവിനെ തറച്ച കുരിശ് കണ്ടെത്തുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് വിശുദ്ധ ഹെലന്‍.

ഇംഗ്ലണ്ടിലെ രക്തസാക്ഷിയായിരുന്നു വിശുദ്ധ തോമസ് മൂര്‍ നാല് മക്കളുടെ പിതാവായിരുന്നു. ഈ നാലുപേരും വിവാഹിതരാവുകയും 23 ഓളം കുട്ടികള്‍ നാലുപേര്‍ക്കുമായി ജനിക്കുകയും ചെയ്തിരുന്നു. ഹെന്‍ട്രി എട്ടാമന്റെ ചാന്‍സലറായി സേവനം ചെയ്ത വിശുദ്ധനാണ് തോമസ് മൂര്‍.

13-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ രാജാവായിരുന്ന വിശുദ്ധ ലൂയി ഒമ്പതാമന് 11 മക്കളും പേരക്കുട്ടികളും ഉണ്ടായിരുന്നു.

വിശുദ്ധ എലിസബത്ത് ആന്‍ സെറ്റണ്‍ വിവാഹിതയും നിരവധി പേരക്കുട്ടികളുടെ മുത്തശ്ശിയും ആയിരുന്നു. ഒരു അകത്തോലിക്കാസഭയില്‍ ജനിച്ചു വളര്‍ന്ന അവര്‍ പില്‍ക്കാലത്താണ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org