നൈജീരിയായില്‍ നാലു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ നാലു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ തങ്ങളുടെ നാലു സിസ്റ്റര്‍മാരെ തട്ടിക്കൊണ്ടുപോയതായി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദ സേവ്യര്‍ എന്ന സന്യാസസമൂഹം അറിയിച്ചു. ജോഹന്നസ് ന്വോഡോ, ക്രിസ്റ്റബെല്‍ എഷ്മാസു, ലിബെറാത്താ എംബാമലു, ബെനിറ്റ ആഗു എന്നിവരാണ് തട്ടിയെടുക്കപ്പെട്ടത്. ഞായറാഴ്ച ദിവ്യബലിയില്‍ സംബന്ധിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം.

നൈജീരിയായില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. സഭാനേതാക്കള്‍ ഇതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും സര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പൗരന്മാര്‍ക്കു സുരക്ഷ നല്‍കുക ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നു സഭാനേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org