മെത്രാന്മാരെ തിരഞ്ഞെടുക്കുന്നവരില്‍ ഇനി മൂന്നു വനിതകളും

മെത്രാന്മാരെ തിരഞ്ഞെടുക്കുന്നവരില്‍ ഇനി മൂന്നു വനിതകളും
Published on

മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സമിതിയിലേയ്ക്കു മൂന്നു വനിതകളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. രണ്ടു പേര്‍ സന്യാസിനിമാരും ഒരാള്‍ അത്മായ സമര്‍പ്പിതയുമാണ്. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഭരണകൂടത്തിന്റെ സെക്രട്ടറി ജനറലായ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സിസ്റ്റര്‍ റഫായേലാ പെട്രിനി, ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സന്യാസിനീസമൂഹത്തിന്റെ സുപീരിയര്‍ ജനറല്‍ സിസ്റ്റര്‍ വൈവോണ്‍ റ്യൂണ്‍ഗോട്ട്, സെര്‍വിദോറാസ് എന്ന സമര്‍പ്പിതകന്യകകളുടെ സംഘടനയിലെ അംഗമായ മരിയ ലിയ സെര്‍വിനോ എന്നിവരാണ് അവര്‍. കത്തോലിക്കാ വനിതാ സംഘടനകളുടെ ആഗോള യൂണിയന്റെ പ്രസിഡന്റും മതാന്തരസംഭാഷണത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ കണ്‍സല്‍ട്ടന്റുമാണ് മരിയ ലിയ സെര്‍വിനോ. നാലു കാര്‍ഡിനല്‍മാര്‍, നാലു നിയുക്ത കാര്‍ഡിനല്‍മാര്‍, രണ്ടു ആര്‍ച്ചുബിഷപ്പുമാര്‍ എന്നിവരേയും ഈ സമിതിയിലേയ്ക്കു മാര്‍പാപ്പ പുതുതായി നിയമിച്ചിട്ടുണ്ട്. ആദ്യമായാണ് ഈ സമിതിയില്‍ സ്ത്രീകളെ നിയമിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org