നൈജീരിയായില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന മൂന്നു കന്യാസ്ത്രീകളും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും മോചിതരായി. സഭാമാതാവിന്റെ മിഷണറി മക്കള്‍ എന്ന സന്യാസിനീ സമൂഹത്തിലെ അംഗങ്ങളാണു കന്യാസ്ത്രീകള്‍. ഇവര്‍ക്കൊപ്പം ഡ്രൈവറെയും ബന്ദിയാക്കിയിരുന്നു. മോചനത്തിനായി യത്‌നിച്ച എല്ലാവര്‍ക്കും സന്യാസിനീസമൂഹത്തിന്റെ സൂപീരിയര്‍ ജനറല്‍ നന്ദി പറഞ്ഞു. പത്തു ലക്ഷം നൈറ (1300 ഡോളര്‍) മോചനദ്രവ്യമായി നല്‍കിയാണ് ബന്ദികളെ മോചിപ്പിച്ചതെന്നും അധികാരികള്‍ അറിയിച്ചു.
2009 മുതല്‍ ബോകോ ഹരാം എന്ന ഇസ്ലാമിക ഭീകര സംഘടനയുടെ പ്രവര്‍ത്തനഫലമായി നൈജീരിയായില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്.