നിക്കരാഗ്വയിലെ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യഭരണകൂടം മൂന്നു കന്യാസ്ത്രീകളെ രാജ്യത്തിനു പുറത്താക്കി. നിക്കരാഗ്വയില്‍ ഒരു വൃദ്ധമന്ദിരത്തില്‍ സേവനം ചെയ്തുവരികയായിരുന്ന സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള മൂന്നു കോസ്റ്ററിക്കക്കാരോടാണ് രാജ്യം വിട്ടുപോകാന്‍ കല്‍പന കൊടുത്തത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിക്കരാഗ്വയിലെ കുടിയേറ്റ-വിദേശ കാര്യാലയം വിദേശത്തു നിന്നെത്തി സേവനം ചെയ്യുന്ന മിഷണറിമാര്‍ക്ക് നോട്ടീസ് നല്‍കലും പുറത്താക്കലും ശക്തമാക്കിയിരുന്നു.