ഗാസയില്‍ കൊല്ലപ്പെട്ടത് മൂന്നു ഡസന്‍ ക്രൈസ്തവര്‍

ഗാസയില്‍ കൊല്ലപ്പെട്ടത് മൂന്നു ഡസന്‍ ക്രൈസ്തവര്‍

ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ മൂന്ന് ഡസനോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉണ്ടായ ആക്രമണത്തിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്. ഹോളി ഫാമിലി കത്തോലിക്ക പള്ളിയില്‍ ഇസ്രയേലി സ്‌നൈപ്പര്‍മാര്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ട് ഒരു ഡസനിലേറെ ക്രൈസ്തവര്‍ ഇവിടെ കൊല്ലപ്പെട്ടു. പാര്‍പ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ പ്രദേശത്തെ ക്രൈസ്തവരുടെ ഭാവി ആശങ്കാകുലമാണെന്ന് സംഘടന അറിയിച്ചു. 62 ശതമാനത്തോളം വീടുകള്‍ ഇവിടെ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മ്മാണത്തിന് നിരവധി ദശകങ്ങള്‍ തന്നെ വേണ്ടിവരും എന്നാ ണ് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ അറിയിച്ചിട്ടുള്ളത്.

യുദ്ധം തുടങ്ങിയതിനുശേഷം ഗാസയില്‍ ആകെ മുപ്പതിനായിരത്തോളം ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. യുദ്ധത്തിനു മുമ്പ് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org