വത്തിക്കാന്‍റെ നേതൃത്വത്തില്‍ മുപ്പത്തിമൂന്ന് അഭയാര്‍ത്ഥികള്‍ ഇറ്റലിയിലേയ്ക്ക്

വത്തിക്കാന്‍റെ നേതൃത്വത്തില്‍ മുപ്പത്തിമൂന്ന് അഭയാര്‍ത്ഥികള്‍ ഇറ്റലിയിലേയ്ക്ക്

ഗ്രീക് ദ്വീപായ ലെസ്ബോസില്‍നിന്ന് 33 അഭയാര്‍ത്ഥികളെ വത്തിക്കാന്‍ മുന്‍കൈയെടുത്ത് ഇറ്റലിയിലെത്തിച്ചു. മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജെവ്സ്കിയുടെ നേതൃത്വത്തിലായിരുന്നു ഇത്. അഫ്ഗാനിസ്ഥാന്‍, ടോഗോ, കാമറൂണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. മാര്‍പാപ്പ 2016-ല്‍ ഈ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ 3 മുസ്ലീം കുടുംബങ്ങളെ അഭയാര്‍ത്ഥികളായി പാപ്പായോടൊപ്പം വിമാനത്തില്‍ കൊണ്ടുവന്നിരുന്നു. ഇതിനു തുടര്‍ച്ച ഉണ്ടാകണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രാലയവുമായി നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയാണ് ഇപ്പോള്‍ ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുമതി നേടിയത്. ഡിസംബറില്‍ കുറച്ചു പേര്‍ കൂടി ഇതേ മാര്‍ഗത്തില്‍ ഇറ്റലിയിലേയ്ക്ക് എത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org