രണ്ട് അല്‍ബേനിയന്‍ വൈദികരെ വിശുദ്ധരാക്കും

രണ്ട് അല്‍ബേനിയന്‍ വൈദികരെ വിശുദ്ധരാക്കും

അല്‍ബേനിയയില്‍ രക്തസാക്ഷിത്വം വരിച്ച രണ്ട് കത്തോലിക്ക വൈദികരെ വിശുദ്ധരായ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇരുവരുടെയും രക്തസാക്ഷിത്വം വിശ്വാസത്തിനു വേണ്ടി ഉള്ളതായിരുന്നു എന്ന് പ്രഖ്യാപിക്കുന്നതോടെ ഇവര്‍ വാഴ്ത്തപ്പെട്ടവര്‍ എന്ന പദവിയിലേക്ക് ഉയരും. മധ്യസ്ഥ ശക്തിയാല്‍ അത്ഭുതങ്ങള്‍ നടക്കണമെന്ന വ്യവസ്ഥ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരാക്കുന്നതിന് ആവശ്യമില്ല.

അല്‍ബേനിയായില്‍ 1913 ല്‍ കൊല്ലപ്പെട്ട ഫാ. ലുയിജി പാലിക്കും, 1927 കൊല്ലപ്പെട്ട ഫാ. ജോണ്‍ ഗാസലിയും ആണ് രക്തസാക്ഷികളുടെ പദവിയിലേക്ക് ഉയരുന്നത്. 1945 നുംും 1974 നും ഇടയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ അല്മായരും വൈദികരുമായ 38 രക്തസാക്ഷികളെ 2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.

മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങളെ ഏകാധിപത്യ ഭരണത്തിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷിക്കുന്നതിന് പരിശ്രമിച്ചിരുന്ന ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിയായിരുന്നു ഫാദര്‍ പാലിക്ക്. പിന്നീട് ഭരണാധികാരികള്‍ അദ്ദേഹത്തെ തടവിലാക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ആയിരുന്നു. ഫാദര്‍ ഗ്യാസിലിയെ 1927 ല്‍ ഭരണകൂടം പിടികൂടി വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org