2021 ല്‍ രക്തസാക്ഷികളായത് 22 കത്തോലിക്കാ മിഷണറിമാര്‍

2021 ല്‍ രക്തസാക്ഷികളായത് 22 കത്തോലിക്കാ മിഷണറിമാര്‍

2021 ല്‍ ആകെ 22 കത്തോലിക്കാ മിഷണറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഇവരില്‍ 13 പേര്‍ പുരോഹിതന്മാരും രണ്ടു പേര്‍ കന്യാസ്ത്രീകളും ഒരാള്‍ പുരുഷ സന്യാസിയുമായിരുന്നു. ആറ് അത്മായരും സഭാസേവനത്തിനിടെ കൊല്ലപ്പെട്ടു. പകുതി പേരും രക്തം ചിന്തി ജീവന്‍ വെടിഞ്ഞത് ആഫ്രിക്കയിലാണ് - ഏഴു വൈദികരും രണ്ടു കന്യാസ്ത്രീകളും രണ്ട് അത്മായരും. ഏഴു പേര്‍ ലാറ്റിനമേരിക്കയിലും മൂന്നു പേര്‍ ഏഷ്യയിലും ഒരാള്‍ യൂറോപ്പിലും വധിക്കപ്പെട്ടു. 2000 മുതലുള്ള ഇരുപതു വര്‍ഷത്തിനിടെ ആകെ 536 കത്തോലിക്കാ മിഷണറിമാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്.

മുസ്ലീം തീവ്രവാദികള്‍ കൊന്നവരുടെ എണ്ണം വത്തിക്കാന്റെ വാര്‍ത്താ ഏജന്‍സിയായ ഫിദെസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ല. കുറെ പേരെ ആഫ്രിക്കയിലെ ബോകോ ഹരാം പോലെയുള്ള മുസ്ലീം തീവ്രവാദിസംഘടനകളാണു കൊലപ്പെടുത്തിയത്. ചിലര്‍ കവര്‍ച്ചാശ്രമത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി വേദന സഹിക്കുന്നവരും അതിനു വില കൊടുക്കുന്നവരും ലോകത്തിന്റെ എല്ലാ കോണുകളിലുമുണ്ടെന്നും പേരറിയാത്ത ധാരാളം പേര്‍ ഈ പട്ടികയിലുണ്ടെന്നും ഫിദെസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org