2025 ജൂബിലി വര്‍ഷം; ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചു

നവസുവിശേഷവത്കരണകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലാ

നവസുവിശേഷവത്കരണകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലാ

2025 ജൂബിലി (വിശുദ്ധവര്‍ഷം) ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ നവസുവിശേഷവത്കരണകാര്യാലയത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചു. കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലാ ജൂബിലി വര്‍ഷാഘോഷങ്ങള്‍ക്കൊരുക്കമായുള്ള യോഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

പഴയനിയമപാരമ്പര്യമനുസരിച്ച് തീര്‍ത്ഥാടനത്തി നും പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും കാരുണ്യപ്രവൃത്തികള്‍ക്കുമായി നീക്കിവയ്ക്കുന്ന സമയമാണ് ജൂബിലി അഥവാ, വിശുദ്ധവര്‍ഷം.

1300-ല്‍ ബോണിഫസ് എട്ടാമന്‍ മാര്‍പാപ്പയാണ് ആദ്യത്തെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. തുടര്‍ന്ന് എല്ലാ 100 വര്‍ഷം കൂടുമ്പോഴും വിശുദ്ധവര്‍ഷാചരണം നടത്തണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. പക്ഷേ, അമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍ ക്ലെമന്റ് ആറാമന്‍ മാര്‍പാപ്പ അടു ത്ത ജൂബിലിവര്‍ഷം ആഘോഷിച്ചു. 1470-ല്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 25 വര്‍ഷം കൂടുമ്പോഴുള്ള ജൂബിലിവര്‍ഷാചരണങ്ങള്‍ തുടങ്ങിയത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org