2021 വി. യൗസേപ്പിതാവിന്റെ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചു

2021 വി. യൗസേപ്പിതാവിന്റെ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചു

2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വി. യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. സെ. ജോസഫിനെ സാര്‍വ്വത്രിക സഭയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ ഷികത്തോടനുബന്ധിച്ചാണിത്. വി. യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്നു ദൈവഹിതം പൂര്‍ണമായി നിറവേറ്റിക്കൊണ്ടു സ്വന്തം വിശ്വാസജീവിതം ശക്തിപ്പെടുത്താന്‍ എല്ലാ വിശ്വാസികള്‍ക്കും സാധിക്കട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു. വര്‍ഷാചരണത്തെക്കുറിച്ച് അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി പ്രത്യേക ഉത്തരവും മാര്‍പാപ്പ അപ്പസ്‌തോലിക ലേഖനവും പുറപ്പെടുവിച്ചിട്ടുണ്ട്. വര്‍ഷാചരണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.
'ഒരു പിതാവിന്റെ ഹൃദയത്തോടെ' എന്നതാണു മാര്‍ പാപ്പയുടെ അപ്പസ്‌തോലികലേഖനത്തിന്റെ പേര്. പകര്‍ച്ചവ്യാധിയുടെ മാസങ്ങളിലാണ് പ. കന്യകാമറിയത്തിന്റെ ജീവിതപങ്കാളിയെക്കുറിച്ചു കൂടുതലായി ചിന്തിക്കണമെ ന്നു തനിക്കു തോന്നിയതെന്നു മാര്‍പാപ്പ സൂചിപ്പിച്ചു. മറ്റുള്ളവരെ രക്ഷിക്കുന്നതിനായി അനേകര്‍ രഹസ്യമായി ത്യാഗങ്ങള്‍ സഹിച്ച മാസങ്ങളാണു കടന്നുപോയത്. പ്രശ്‌നങ്ങളുടെ സമയത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ അനുദിനം തന്റെ രഹസ്യമായ സാന്നിദ്ധ്യത്തിലൂടെ മദ്ധ്യസ്ഥനായും പിന്‍ബലമായും മാര്‍ഗദര്‍ശിയായും വര്‍ത്തിച്ച ഒരാളെ വി. യൗസേപ്പിതാവില്‍ നമുക്കു കണ്ടെത്താനാകുമെന്നു മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org