

പ്രത്യാശയുടെ ജൂബിലി വര്‍ഷമായ 2025-ല്‍ ലോകമാകെ കൊല്ലപ്പെട്ടത് 17 കത്തോലിക്കാ മിഷണറി മാര്‍. 2000 മുതല്‍ 2025 വരെയുള്ള കാല്‍ നൂറ്റാണ്ടുകൊണ്ട് ജീവത്യാഗം ചെയ്യേണ്ടിവന്ന മിഷണറിമാരുടെയും അജപാലനപ്രവര്‍ത്തകരുടെയും ആകെ എണ്ണം 626. വത്തിക്കാന്‍ മിഷന്‍ വാര്‍ത്താ ഏജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
മരണംവരെയും തങ്ങളുടെ ദൗത്യത്തോടു വിശ്വസ്തത പാലിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമായി സുവിശേഷത്തിനു സാക്ഷികളായവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവുമധികം മിഷണറിമാര്‍ കൊല്ലപ്പെട്ടത് ആഫ്രിക്കന്‍ വന്‍കരയിലാണ്. ആകെ പത്തു പേര്‍.
ഇവരില്‍ ആറു പേര്‍ വൈദികരും രണ്ടു പേര്‍ സെമിനാരി വിദ്യാര്‍ഥികളും രണ്ടു പേര്‍ അല്‍മായ മതബോധകരു മായിരുന്നു. അമേരിക്കന്‍ വന്‍കരയില്‍ നാലു മരണ ങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു വൈദികരും രണ്ടു സന്യാസിനിമാരും. ഏഷ്യയില്‍ ഒരു വൈദികനും ഒരു അല്‍മായനും കൊല്ലപ്പെട്ടപ്പോള്‍, യൂറോപ്പില്‍ ഒരു വൈദികന്‍ കൊല്ലപ്പെട്ടു.