174 രക്തസാക്ഷിത്വങ്ങള്‍ സഭ അംഗീകരിച്ചു

174 രക്തസാക്ഷിത്വങ്ങള്‍ സഭ അംഗീകരിച്ചു
Published on

174 പുതിയ രക്തസാക്ഷികളെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരണപ്പെട്ട 50 ഫ്രഞ്ച് കത്തോലിക്കര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ട നൂറിലേറെ സ്പാനിഷ് വൈദികരും പുതിയ രക്തസാക്ഷികളുടെ പട്ടികയിലുണ്ട്.

1945 നും 46 നും ഇടയിലാണ് ഫ്രഞ്ച് രക്തസാക്ഷികള്‍ കൊല്ലപ്പെട്ടത്. ജര്‍മ്മന്‍ അധിനിവേശത്തെ ചെറുത്തുനിന്ന ഇവരെ നാസി ഭരണകൂടം പിടികൂടി ക്യാമ്പുകളില്‍ അടയ്ക്കുകയായിരുന്നു.

19 വയസ്സുള്ള അല്‍മായ സംഘടന പ്രവര്‍ത്തകന്‍, 23 വയസ്സുള്ള സെമിനാരി വിദ്യാര്‍ഥി, 28 വയസ്സുള്ള രൂപത വൈദികന്‍ തുടങ്ങിയവരൊക്കെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഫ്രാന്‍സില്‍ നിന്ന് നാസി ഭരണകൂടം പിടികൂടി ജര്‍മ്മനിയിലേക്ക് കടത്തിയ അടിമത്തൊഴിലാളികളുടെ കൂട്ടത്തില്‍ വേഷം മാറി അവര്‍ക്ക് സേവനം ചെയ്യാനായി പോയ പ്രേഷിത പ്രവര്‍ത്തകരും ഇതിലുണ്ട്.

തടവറകളിലെ പീഡനത്തെത്തുടര്‍ന്ന് ഇഞ്ചിഞ്ചായി കൊല്ല പ്പെട്ടവരാണ് ഇവരില്‍ പലരും. 80 ശതമാനത്തിന്റെയും പ്രായം 30 ല്‍ താഴെയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org