13 കാരിയായ ഫിലിപ്പിനോ പെണ്‍കുട്ടിയുടെ നാമകരണ നടപടികള്‍ ആരംഭിച്ചു

13 കാരിയായ ഫിലിപ്പിനോ പെണ്‍കുട്ടിയുടെ നാമകരണ നടപടികള്‍ ആരംഭിച്ചു

1993-ല്‍ പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞ നിനാ റുയിസ് അബാദ് എന്ന പെണ്‍കുട്ടിയുടെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കി. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായി നിനാ റുയിസ് മാറും. നിനായുടെ കബറിടം ഇപ്പോള്‍ തന്നെ ഫിലിപ്പീന്‍സിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്.

1979-ല്‍ ജനിച്ച നിനാ കുട്ടിക്കാലം മുതല്‍ തന്നെ ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തി പുലര്‍ത്തിയിരുന്നു. സ്‌കൂളിലും അയല്‍പക്കങ്ങളിലും ജപമാലകളും ബൈബിളുകളും പ്രാര്‍ത്ഥന പുസ്തകങ്ങളും വിതരണം ചെയ്യാന്‍ താല്പര്യപ്പെട്ടിരുന്നു. പത്താം വയസ്സില്‍ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചു. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങള്‍ വലിയ വിശ്വാസത്തോടെയും ആനന്ദത്തോടെയും ആണ് നിനാ ജീവിച്ചത്. ദൈവത്തോടും പരിശുദ്ധ അമ്മയോടും ഉള്ള തീവ്രമായ വ്യക്തിബന്ധം നിനായുടെ പ്രാര്‍ത്ഥനകളിലും ആരാധനകളിലും നിന്ന് വ്യക്തമായിരുന്നു. പ്രാര്‍ത്ഥനയില്‍ വേരൂന്നിയ നിനായുടെ ജീവിതം അനേകര്‍ക്ക് മാതൃകയാണെന്ന് ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാന്‍ സംഘം പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org