മഹായുദ്ധത്തില്‍ രക്തസാക്ഷികളായ പത്തു പോളിഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരാക്കി

മഹായുദ്ധത്തില്‍ രക്തസാക്ഷികളായ പത്തു പോളിഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരാക്കി
Published on

രണ്ടാം ലോകമഹായുദ്ധത്തിനിടെ രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ പത്തു കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വ്രോക്ലാവ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വത്തിക്കാന്‍ നാമകരണകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാഴ്‌സെലോ സെമെരാരോ മുഖ്യകാര്‍മ്മികനായി.

സോവ്യറ്റ് റെഡ് ആര്‍മി പോളണ്ടിലേയ്ക്കു നടത്തിയ പടയോട്ടത്തിനിടെയാണ് 1945 ല്‍ ഈ കന്യാസ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത്. 1810 ല്‍ സ്ഥാപിതമായ എലിസബെത്തന്‍ സിസ്റ്റേഴ്‌സ് എന്ന സന്യാസിനീസമൂഹത്തിലെ അംഗങ്ങളായിരുന്നു ഇവര്‍, ഇന്ന് ഈ സമൂഹത്തില്‍ ആയിരത്തോളം സന്യാസിനിമാരുണ്ട്. പത്തൊമ്പതോളം രാജ്യങ്ങളില്‍ ഇവര്‍ സേവനം ചെയ്യുന്നു. സോവ്യറ്റ് ആക്രമണകാലത്ത് പോളണ്ടില്‍ ഈ സന്യാസിനീസമൂഹത്തിലെ നൂറോളം അംഗങ്ങള്‍ ആകെ കൊല്ലപ്പെട്ടിരുന്നു. ആ രക്തസാക്ഷിത്വങ്ങള്‍ക്കു പൊതുവായി ലഭിച്ച അംഗീകാരമായാണ് പത്തുപേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച സഭാനടപടിയെ കാണുന്നതെന്നു എലിസബത്തന്‍ സിസ്റ്റേഴ്‌സിന്റെ അധികാരികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org