ആഫ്രിക്കയിലെ മര്‍ദ്ദിത ക്രൈസ്തവര്‍ക്ക് സഭാസംഘടനയുടെ 1 കോടി ഡോളര്‍

ആഫ്രിക്കയിലെ മര്‍ദ്ദിത ക്രൈസ്തവര്‍ക്ക് സഭാസംഘടനയുടെ 1 കോടി ഡോളര്‍

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുസ്ലീം തീവ്രവാദികളുടെ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് ഒരു കോടി ഡോളറിന്റെ ധനസഹായം നല്‍കാന്‍ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' (എസിഎന്‍) എന്ന സഭാസംഘടന തീരുമാനിച്ചു. ഇത്രയധികം വൈദികരും സന്യസ്തരും സഭാപ്രവര്‍ത്തകരും മതത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്ന മറ്റു പ്രദേശങ്ങള്‍ ഇല്ലെന്ന് എ സി എന്‍ ചൂണ്ടിക്കാട്ടി.

അക്രമത്തിന് ഇരകളായവരുടെ പുനരധിവാസം, ഭീകരവാദികള്‍ തകര്‍ത്ത പള്ളികളുടെ പുനര്‍നിര്‍മ്മാണം, മതാന്തര സംഭാഷണങ്ങളുടെ പ്രോത്സാഹനം, അപകടകരമായ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും യാത്രാസൗകര്യങ്ങളും ആത്മീയസേവനങ്ങളും ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടായിരിക്കും ഈ പണം ചിലവഴിക്കപ്പെടുക. നൈജീരിയ, മൊസാംബിക്, ബുര്‍കിനോ ഫാസോ, കാമറൂണ്‍, മാലി, നൈജര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ സഭകള്‍ക്കാണ് ഈ സഹായം ലഭ്യമാകുക. 'ആഫ്രിക്കയിലെ മതതീവ്രവാദമുറിവുകള്‍ ഉണക്കുക' എന്ന പേരില്‍ നടന്ന ഒരു ക്യാംപയിനിലൂടെ സമാഹരിച്ചതാണ് ചിലവഴിക്കപ്പെടുന്ന പണം.

Related Stories

No stories found.