വൈദികന്‍റെ വധം: ഫ്രഞ്ച് സഭ ഉപവാസമാചരിക്കുന്നു

ഇസ്ലാമിക് ഭീകരര്‍ ഫാ.ഷാക് ഹാമെലിനെ കൊലപ്പെടുത്തിയതില്‍ ദുഃഖം പ്രകടിപ്പിക്കാന്‍ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘം ഒരു ദിവസം ഉപവാസമാചരിക്കാന്‍ ഫ്രഞ്ച് കത്തോലിക്കരോട് ആഹ്വാനം ചെയ്തു. വിശ്വാസത്തിന്‍റെ പേരില്‍ തങ്ങള്‍ വിദ്വേഷത്തിന് ഇരകളാകുകയാണെന്നും സാഹോദര്യത്തോടെ ജീവിക്കാനുള്ള ദൗത്യം നിറവേറ്റാനുള്ള അധിക പ്രചോദനമാണിതെന്നും മെത്രാന്‍ സംഘം അഭിപ്രായപ്പെട്ടു. 75 വയസ്സില്‍ വിരമിച്ച ശേഷം രൂപതാ അധികൃതരുടെ നിര്‍ദേശപ്രകാരം പള്ളിയില്‍ സഹായിയായി സേവനം ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട വൈദികന്‍. ഫ്രാന്‍സിലെ എല്ലാ വിഭാഗം ജനങ്ങളുമായും സംഭാഷണം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സമാധാനവും സാഹോദര്യവുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മെത്രാന്‍ സംഘം വ്യക്തമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org