വത്തിക്കാനില്‍ സിഗരറ്റ് വില്‍പന നിരോധിച്ചു

വത്തിക്കാനില്‍ സിഗരറ്റ് വില്‍പന നിരോധിച്ചു
Published on

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തില്‍ സിഗരറ്റ് വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കല്‍പനയിറക്കി. ജനങ്ങളുടെ ആരോഗ്യത്തെ നിശ്ചയമായും ബാധിക്കുന്ന ഒരു പ്രവൃത്തി യെ അംഗീകരിക്കാന്‍ പ. സിംഹാസനത്തിനു സാധിക്കില്ല എന്നതുകൊണ്ടു തന്നെയാണ് ഈ നിരോധനമെന്ന് വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് അറിയിച്ചു. വത്തിക്കാനിലെ ചെറിയ ട്രെയിന്‍ സ്റ്റേഷനു മു മ്പിലാണ് സിഗരറ്റ് ലഭിച്ചിരുന്നത്. വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നു സിഗരറ്റ് വാങ്ങിയിരുന്നു. ഇതില്‍ നിന്നുള്ള ലാ ഭം വത്തിക്കാനു ലഭിച്ചിരുന്നു. മനുഷ്യജീവിതത്തെ അപകടത്തിലാക്കുന്ന ഒരു കാര്യത്തില്‍ നിന്നുള്ള ഒരു ലാഭവും ന്യായമായിരിക്കില്ലെന്നു വത്തിക്കാന്‍ വക്താവ് ചൂണ്ടിക്കാട്ടി. പുകവലിയുമായി ബന്ധപ്പെട്ട അ സുഖങ്ങള്‍ കൊണ്ട് ലോകത്തില്‍ പ്രതിവര്‍ഷം 70 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്ന് അദ്ദേ ഹം ഓര്‍മ്മിപ്പിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളും പൊതുസ്ഥലത്തുള്ള പുകവലി ഇതിന കം നിരോധിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org