റോമന്‍ കൂരിയ: സാമ്പത്തിക കാര്യങ്ങളില്‍ വീണ്ടും പരിഷ്കരണം

റോമന്‍ കൂരിയ: സാമ്പത്തിക കാര്യങ്ങളില്‍ വീണ്ടും പരിഷ്കരണം

വത്തിക്കാനിലെ സാമ്പത്തിക കൈകാര്യങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പരിഷ്കരണ നടപടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടരുന്നു. മാര്‍പാപ്പ അധികാരമേറ്റതുമുതല്‍ തിരുത്താനും പരിഷ്കരിക്കാനും ശ്രമിക്കുന്ന ഒന്നാണ് റോമന്‍ കൂരിയായുടെ സാമ്പത്തിക ഭരണം. ദീര്‍ഘകാലശ്രമങ്ങള്‍ക്കു ശേഷവും അതു പൂര്‍ണമായ ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ലക്ഷ്യം ഉപേക്ഷിക്കാന്‍ പാപ്പ തയ്യാറല്ലെന്ന സൂചനയാണ് നിരന്തരമായ പരിഷ്കരണ നടപടികള്‍ നല്‍കുന്നത്. സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടവും നടത്തിപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ട് ഉള്ള ഉത്തരവാണ് ഏറ്റവുമൊടുവില്‍ ഇതിനായി പുറത്തിറക്കിയിരിക്കുന്നത്.
പെന്‍ഷന്‍, ആരോഗ്യപരിചരണം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങളാണ് പുതിയ രേഖയില്‍ വിഷയമാക്കിയിരിക്കുന്നത്. നേരത്തെ ശമ്പളവിതരണവും മറ്റും പുതുതായി സ്ഥാപിച്ച ഇക്കോണമി സെക്രട്ടേറിയറ്റിന്‍റെ ചുമതലയായിരുന്നു. ഇപ്പോഴത് നേരത്തെ ഇതു നിര്‍വഹിച്ചിരുന്ന വിഭാഗത്തെ തിരികെയേല്‍പിച്ചു. മേല്‍നോട്ടം, പരിശോധന തുടങ്ങിയ ചുമതലകള്‍ ഇക്കോണമി സെക്രട്ടേറിയറ്റിനു കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് ഈ മാറ്റം എന്നു വിശദീകരിക്കപ്പെടുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org