യുവജനദിനം: പോളണ്ടിനു പുറത്തുനിന്ന് 6 ലക്ഷം പേരെത്തും

പോളണ്ടിലെ ആഗോളയുവജനദിനാഘോഷങ്ങള്‍ക്കായി പുറത്തു നിന്നു 5.6 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഉദ്ഘാടന ദിവ്യബലിയില്‍ 6 ലക്ഷത്തിലേറെ പങ്കെടുക്കുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു. സമാപനദിവ്യബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 18 ലക്ഷമെങ്കിലും വരുമെന്നാണു കരുതപ്പെടുന്നത്. ഫ്രാന്‍സില്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നയാളെന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ശക്തമായ സുരക്ഷയൊരുക്കുമെന്ന് പോളിഷ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 20,000 ത്തിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ യുവജനദിനാഘോഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെല്ലാം ദേശീയവും അന്തര്‍ദേശീയവുമായ സുരക്ഷാമാനദണ്ഡങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്കു വിധേയരായിട്ടുള്ളവരാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org