ഐസിസിനെതിരായ പോരാട്ടം നീതികരിക്കാവുന്നതെന്നു യു എസ് ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്‍

നീതിനിഷ്ഠമായ യുദ്ധം സംബന്ധിച്ച സിദ്ധാന്തങ്ങള്‍ക്കു ചേരുന്നതാണ് ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുഎസ് നടത്തുന്ന സൈനിക നീക്കങ്ങളെന്നും അതിനാല്‍ അതു ന്യായീകരിക്കത്തക്കതാണെന്നും അമേരിക്കയിലെ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ ഡോ. ജോസഫ് ക്യാപിസി വ്യക്തമാക്കി. മോസുള്‍ തിരിച്ചു പിടിക്കാന്‍ ഇറാഖിലേയ്ക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയക്കുന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്ഥിരത ആവശ്യമാണെന്നും അതു സ്ഥാപിക്കാന്‍ ഇറാഖ് ഭരണകൂടത്തെ സഹായിക്കുകയാണ് സൈനികനടപടികളിലൂടെ അമേരിക്ക ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാഖിന്‍റെയും ഒപ്പം യൂറോപ്പിന്‍റെയും അമേരിക്കയുടെയും എല്ലാം അസ്ഥിരതയ്ക്കു കാരണമായ ഐസിസിനെ നീക്കം ചെയ്യുകയാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ ലക്ഷ്യം. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മോസുള്‍ തിരിച്ചു പിടിക്കുന്നതിന് ഇറാഖി സൈന്യത്തെ സഹായിക്കുകയാണ് അമേരിക്കന്‍ സൈന്യം ചെയ്യുന്നത്. എന്നാല്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ നടപടികള്‍ ജാഗ്രതാപൂര്‍വം വീക്ഷിക്കണമെന്നും അത് അതിരുവിട്ടു പോകരുതെന്നും അദ്ദേ ഹം വ്യക്തമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org