ഈശോസഭാ ജനറല്‍ വിരമിക്കുന്നു

ഈശോസഭാ ജനറല്‍ വിരമിക്കുന്നു

ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അഡോള്‍ഫോ നിക്കോളാസ് പദവിയില്‍ നിന്നു വിരമിക്കുന്നു. എണ്‍പതുകാരനായ ഫാ. നിക്കോളാസ് 2008 മുതല്‍ ഈശോ സഭയ്ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. അനാരോഗ്യമാണ് ഇപ്പോള്‍ സ്ഥാനത്യാഗം ചെയ്യുന്നതിനു അദ്ദേഹം കാരണമായി പറയുന്നത്. അടുത്ത ഒക്ടോബറില്‍ ആരംഭിക്കുന്ന ഉന്നതതല സമ്മേളനത്തില്‍ അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ് കരുതപ്പെടുന്നത്.
ഈശോസഭാമേധാവിമാരെ ആജീവനാന്തകാലത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. എങ്കിലും താത്പര്യമെങ്കില്‍ അവര്‍ക്കു സ്ഥാനമൊഴിയാന്‍ സാധിക്കും. സഭയുടെ മുന്‍ മേധാവിയും ഇപ്രകാരം ഏതാണ്ട് 20 വര്‍ഷത്തെ നേതൃശുശ്രൂഷ പൂര്‍ത്തിയായപ്പോള്‍ സ്ഥാനത്യാഗം ചെയ്തിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org