എഡിറ്റോറിയല്‍

Published on

-ഏ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

സത്യദീപത്തില്‍ (ലക്കം 48) "തീവ്രതയിലെ ഭീകരത" എന്ന ശീര്‍ഷകത്തിലെഴുതിയ എഡിറ്റോറിയല്‍ കാലികപ്രസക്തി പിടിച്ചുപറ്റുന്നു. മുസ്ലീം നാമധാരികളായ ഒരു കൂട്ടരുടെ "കൂട്ടായ്മയ്ക്ക് 'ഐഎസ്' എന്നു പേരു നല്കി സ്വന്തം സമുദായാംഗങ്ങളെ, നിരപരാധികളായിരിക്കെ കശാപ്പു ചെയ്യുന്ന പ്രവണതയ്ക്ക് സാക്ഷാല്‍ ഇസ്ലാം മതവുമായി ഒരു ബന്ധവുമില്ല. ഇസ്ലാമെന്നാലതിനര്‍ത്ഥം ശാന്തി, സമാധാനമെന്നും ദൈവകല്പനകള്‍ക്കു കീഴ്വഴങ്ങി ജീവിക്കലുമാണ്. അതോടൊപ്പം സഹജീവികളോടു സ്നേഹവും സഹവര്‍ത്തിത്വവും പുലര്‍ത്തലാണ്. അങ്ങനെ വരുമ്പോള്‍ ഐഎസുകാര്‍ മുസ്ലീം വിരുദ്ധരാണ്. ഒരു രാജ്യവുമുണ്ടാക്കാന്‍ മതം പറഞ്ഞിട്ടില്ല. മതസൗഹാര്‍ദ്ദതയാണു സാക്ഷാല്‍ ഇസ്ലാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org