‘ആരാധന’യില്‍ ചില മാറ്റങ്ങള്‍ വേണ്ടേ?

Published on

-അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

'ആരാധന' എന്ന ഭക്താനുഷ്ഠാനം സഭയില്‍ ആദികാലം മുതലേ ഉള്ളതാണ്. പുതിയ കരിസ്മാറ്റിക് ധ്യാനങ്ങളും ബൈ ബിള്‍ കണ്‍വെന്‍ഷനുകളും ഭക്തചാനലുകളും വന്നപ്പോള്‍ ആരാധന ഒരു നിത്യസംഭവമായിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന 'ആരാധന'കളില്‍ ആര്‍ക്കും എന്തും പറയുകയും ചെയ്യുകയും ആകാമെന്ന ഒരവസ്ഥയുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതല്ലേ? ഇപ്പോഴത്തെ ആരാധനകള്‍ പലതും നല്ല സ്റ്റേജ് പെര്‍ഫോര്‍മന്‍സായി മാറിപ്പോകുന്നുണ്ട്. സൗണ്ട് സിസ്റ്റത്തിന്‍റെ അസ്വഭാവികതകളാണ്, വലിയ മുഴക്കമുണ്ടാക്കി, അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്. ഇതു തികച്ചും തെറ്റല്ലേ? രണ്ടാമതായി, ലീഡ് ചെയ്യുന്ന ആളിന്‍റെ – പുരോഹിതനോ അല്മായനോ – പാണ്ഡിത്യം വിളമ്പാനുള്ള അവസരമായി ഈ ആരാധനാസമയം ഉപയോഗിക്കപ്പെടുന്നില്ലേ? ഏറെ സമയവും യേശുതമ്പുരാനെ അങ്ങോട്ടു പഠിപ്പിക്കാനായി വാഗ്വിലാസം നടത്തുകയാണ്. "നീ അവിടെ അതു പറഞ്ഞില്ലേ, ഇവിടെ ഇതു പറഞ്ഞില്ലേ" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇടതടവില്ലാതെ വരികയാണ്. ആരാധനാസമയം, നിഷ്കളങ്കമായ ആരാധനയ്ക്കും സ്തുതിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും മാത്രമായി ഉപയോഗിക്കണം. പ്രസംഗവും പഠിപ്പിക്കലും ചോദ്യങ്ങളും ആരാധനയില്‍ സ്ഥാനം കാണരുത്. വിശ്വാസികള്‍ അവരുടെ ശുദ്ധമനസ്സിനനുസരിച്ചു ദൈവവുമായി സംവേദിക്കട്ടെ. പൊതുവായ പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും മാത്രം ആരാധനയില്‍ ഉണ്ടാകട്ടെ. ഇന്നത്തെ രീതിക്ക് ഒരു മാറ്റം അനിവാര്യമാണ്.

logo
Sathyadeepam Online
www.sathyadeepam.org