
ഡോ. കെ.എല്‍. ജോസഫ്, കുറ്റിച്ചിറയില്‍, ചങ്ങനാശ്ശേരി
മതമേലധ്യക്ഷന്മാര്‍ അഭിപ്രായപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി. യു ഡി എഫി നെയോ എല്‍ ഡി എഫിനെയോ വിശ്വസിക്കുന്നതില്‍ കാര്യമില്ല. അവര്‍ക്ക് ഒരു കൂട്ടരെ മാത്രം പ്രീണിപ്പിക്കാനേ അറിയൂ. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണോ എന്നുപോലും അവര്‍ക്കറിയില്ല. മറ്റുള്ളവര്‍ അവരുടെ നേതാക്കളുടെ കീഴില്‍ കാര്യങ്ങള്‍ നേടുമ്പോള്‍ കത്തോലിക്കരും ചില ക്രിസ്തീയ വിഭാഗങ്ങളും തമ്മില്‍ത്തമ്മില്‍ തലതല്ലിക്കീറുന്നു. ഫലം പലരും വിശ്വാസം വിടുന്നു, സഭ വിടുന്നു, കൂട്ടത്തില്‍ ഞാനും. നമ്മുടെ യുവാക്കളാണെങ്കില്‍ രാജ്യം വിടുന്നു കൂട്ടത്തോടെ.
ദേവാലയം തകര്‍ക്കല്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു; യു പി എയുടെ കാലത്തും (ഗജറൗളാ, ഒറീസ്സ, etc.,). ശത്രുതയില്‍ കോപം കൂടും. മിത്രമായി നിന്നാല്‍ ഉപദ്രവം കുറയാനാണ് സാധ്യത. അതുകൊണ്ട് മാറി ചിന്തിക്കുന്നത് ഉത്തമം.
പരസ്പരം കാലുകഴുകുന്ന കനിവു മറന്ന് പലപ്പോഴും കൈകഴുകി മാറുന്ന അധികാരത്തിലേക്കു പോയതാണ് പലര്‍ക്കും വന്നതെറ്റ്.