കോവിഡിന് ഒപ്പം: ചില ആരോഗ്യ ചിന്തകള്‍…

കോവിഡിന് ഒപ്പം: ചില ആരോഗ്യ ചിന്തകള്‍…

കോവിഡിന് ശേഷം എല്ലാം പഴയതു പോലെ ആകും എന്ന ചിന്തയില്‍ നിന്നും കോവിഡിനു ഒപ്പം എന്ന മാനസീക അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ ന്നിരിക്കുകയാണല്ലോ? കോവിഡ് സമൂഹവ്യാപനം ആയിക്കഴിഞ്ഞു. ഇനി നമുക്ക് തടയുവാന്‍ കഴിയില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ വരാതിരിക്കാന്‍ ശ്രമിക്കുക എന്നതിനോടൊപ്പം തന്നെ വന്നാല്‍ അത് ഉള്‍ക്കൊ ള്ളാന്‍ നമ്മള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. വാക്‌സി നില്‍ അമിത പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതിലും കാര്യമില്ല. വാക്‌സിന്‍ വരുമ്പോഴേ ക്കും രോഗാണുവിന്റെ ജനിതക ഘടന മാറാം. പുതിയ രോഗാണു വരാം. ഒരു കാര്യം വ്യക്തമായി. ഗുരുതര മായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കാണ് കോവിഡ് മാരകം ആകുന്നത്. ആരോഗ്യമുള്ളവര്‍ക്ക് കോവിഡ് വന്നാല്‍ തന്നെ പലപ്പോഴും ലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ല. ഒരു നീരു വീഴ്ച പോലെ വന്നു പോകുന്നു. കോവിഡ് അടക്കം എല്ലാ രോഗങ്ങള്‍ ക്കും എതിരെ നമുക്ക് ചെയ്യാവുന്നത് ആരോഗ്യ കരമായ ജീവിതത്തിലൂടെ രോഗപ്രതിരോധ ശക്തി നേടുക എന്നതാണ്. ആരോഗ്യകരമായ ജീവിതത്തിനു അഞ്ചു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. അവ ഏതെല്ലാമാണെന്നു നോക്കാം:

1. ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യമുള്ള ജീവിത ത്തിനു ഏറ്റവും പ്രധാനമായ ത് പോഷക ആഹാരം അഥവാ സമീകൃത ആഹാരം ആണ്. മൂന്ന് നേരവും പച്ചക്കറി കളും പഴങ്ങളും അന്നജവും പ്രോട്ടീനും ചേര്‍ന്നുള്ള ഭക്ഷ ണം. കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതിയും പച്ചക്കറിക ളും പഴങ്ങളും ആയിരിക്കണം. ബാക്കിയുടെ പകുതി അരി, ഗോതമ്പു, കപ്പ തുടങ്ങിയ അന്നജങ്ങളും ബാക്കി ഇറച്ചി, മീന്‍, മുട്ട, പയര്‍ തുടങ്ങിയ പ്രോട്ടീനും ആയി രിക്കണം. ഏറ്റവും അധികം കഴിക്കേണ്ടത് പച്ചക്കറികള്‍ ആണ്. വെളുത്ത വിഷങ്ങള്‍ എന്നറിയപ്പെടുന്ന വെള്ള അരി, മൈദ, പൊടിയുപ്പ്, പഞ്ചസാര, പാല്‍ എന്നിവ വര്‍ജിക്കുക. വെള്ളയരിക്ക് പകരം മട്ടയരിയും പൊടി യുപ്പിനു പകരം കല്ലുപ്പും ഉപയോഗിക്കുക. പാക്കറ്റ് പാല്‍ വര്‍ജിക്കണം. പകരം കറവയുള്ള വീട്ടില്‍നിന്നും നേരിട്ട് വാങ്ങി മിതമായി ഉപയോഗിക്കുക. മൈദ അടങ്ങിയ ബേക്കറി വിഭവങ്ങളും കോള തുടങ്ങിയ പാനീയങ്ങളും തീര്‍ത്തും ഒഴിവാക്കുക. അരിയും പച്ച ക്കറികളും സ്വയം കൃഷി ചെയ്യുകയോ അല്ലെങ്കില്‍ വിഷം ഇല്ലാതെ ജൈവ രീതിയില്‍ കൃഷിചെയ്യുന്നവരുടെ അടു ത്തു നിന്നു വാങ്ങി ഉപയോഗിക്കുകയോ ചെയ്യണം.

2. വ്യായാമം

ഭക്ഷണം പോലെ തന്നെ വ്യായാമവും അത്യന്താപേ ക്ഷിതമാണ്. ആഴ്ചയില്‍ അഞ്ചു ദിവസം എങ്കിലും ചുരുങ്ങിയത് അരമണിക്കൂര്‍ സമയം വീതം വ്യായാമത്തിനു കണ്ടെത്തണം. ആവശ്യമായ പച്ചക്കറികള്‍ സ്വയം കൃഷി ചെയ്താല്‍ വ്യായാമവും ഭക്ഷണവും ആയി. വെയില് കൊള്ളുമ്പോള്‍ രോഗ പ്രതി രോധത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കുക യും ചെയ്യും.

3. മലിനമല്ലാത്ത പരിസ്ഥിതി

നല്ല വായുവും വെള്ളവും ആവശ്യമായ അളവില്‍ അത്യന്താപേക്ഷിതമാണ്. പ്രകൃതിയെ മലിനപ്പെടുത്താതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. മനുഷ്യനും മറ്റു ജന്തുക്കളും ആഹാരത്തിനു സസ്യങ്ങളെ ആണ് ആശ്രയി ക്കുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ആഹാരം നിര്‍മ്മിക്കുവാന്‍ സസ്യങ്ങള്‍ക്ക് മാത്രമേ കഴിയൂ. ഫലഭൂയിഷ്ഠമായ മണ്ണും, സൂക്ഷ്മാണുക്കളും, പരാഗണത്തിനായി ചെറുപ്രാണികളും തേനീച്ചകളും എല്ലാം ഇതിനു ആവശ്യമാണ്. മനുഷ്യന്‍ ഇല്ലെങ്കിലും ഈ ലോകം നിലനില്‍ക്കും. എന്നാല്‍ സസ്യങ്ങളും മറ്റു ജീവജാലങ്ങളും ഇല്ലെങ്കില്‍ മനുഷ്യന് നിലനില്പില്ല. ഭൂമി എല്ലാ ജീവ ജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മണ്ണാണ് കര്‍ഷകന്റെ മൂലധനം എന്ന് അറിഞ്ഞു, രാസവള ങ്ങള്‍, വിഷപ്രയോഗം, പ്ലാസ്റ്റിക് തുടങ്ങിയവയിലൂ ടെ മണ്ണിനെ മലിനപ്പെടുത്താ തെ പ്രകൃതിയുടെ താള ത്തില്‍ ജീവിക്കുക.

4. ഉത്കണ്ഠ/ആകുലത (Stress) ഇല്ലാത്ത ജീവിതം

ഉത്കണ്ഠയും ആകുലതയും ഒന്നിനും ഒരു പോംവഴിയല്ല. അവ കാര്യങ്ങള്‍ വഷളാക്കുവാന്‍ മാത്രമേ ഉപകരി ക്കൂ. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് വ്യസനിച്ചിട്ട് എന്ത് കാര്യം? അത് കഴിഞ്ഞു പോയി. ഇനി ഒന്നും ചെയ്യുവാനില്ല. ഇപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്ന് ചിന്തിച്ച്, സന്തോഷത്തോടെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് എല്ലാം നല്ലതിന് എന്ന് കരുതി ദൈവ ത്തില്‍ ആശ്രയിച്ചു ജീവി ക്കുക.

5. മാനവികത

മനുഷ്യരെല്ലാം സഹജീവികള്‍ ആണെന്നും ഈ ഭൂമിയും വായുവും ജലവും ഭൂമിയിലെ എല്ലാ ജീവനും ഒരുപോലെ അവകാശപ്പെട്ട താണെന്നും അംഗീകരിക്കു ന്നതാണ് മനുഷ്യത്വം. പ്രസിദ്ധ ഡോക്ടര്‍ BM ഹെഗ്ഡെ പറയുന്നത് മനു ഷ്യശരീരത്തിലെ അനേക ലക്ഷം കോശങ്ങള്‍ ഒരുമ യോടെയും ഒരു പ്രത്യേക താളത്തിലും ആണ് കഴിയു ന്നത് എന്നാണ്. കോശങ്ങള്‍ക്ക് അന്യോന്യം സ്‌നേഹി ക്കുവാന്‍ മാത്രമേ അറിയൂ. നമുക്ക് ആരോടെങ്കിലും ദേഷ്യം/ശത്രുത തോന്നുമ്പോള്‍ നമ്മുടെ ശരീരത്തിലെ അഡ്രിനാല്‍ ഗ്ലാന്‍ഡ് ചില എന്‍സൈമുകള്‍ പുറപ്പെടുവിക്കുകയും അവ നമ്മുടെ കോശങ്ങളെ ആശയക്കുഴപ്പത്തില്‍ (auto immune disorders) ആക്കുകയും ചെയ്യും. കോശങ്ങള്‍ സൗഹാര്‍ദം വെടിഞ്ഞു തമ്മില്‍ തമ്മില്‍ കലഹം തുടങ്ങും. നമ്മുടെ ശത്രു ഇത് അറിയു ന്നുപോലുമില്ല. ദേഷ്യം, ശത്രുത, ആകുലത ഇവയെ ല്ലാം നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത്. ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും അത് കാരണം ആകും. നമ്മളെ പോലെ മറ്റുള്ളവരെയും സ്‌നേഹിച്ച്, ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവരെ വെറുക്കാതെ ജീവിക്കുക.
എപ്പോഴും പ്രവര്‍ത്തന നിരതരായിരിക്കുക എന്നതാ ണു പ്രധാനം. നമുക്ക് ശ്വസിക്കാന്‍ വായുവും കഴിക്കാന്‍ ഭക്ഷണവും തരുന്ന പ്രകൃതി യോട്, മാതാപിതാക്കളോട്, കുടുംബത്തിനോട്, സുഹൃ ത്തുക്കളോട്, നമ്മുടെ ജീവിതം മനോഹരമാക്കാന്‍ സഹായിക്കുന്ന എല്ലാത്തിനോടും പ്രത്യേകിച്ചു നമുക്ക് ഈ ജീവിതം തന്ന സര്‍വശക്തനായ ദൈവത്തിനോടും നന്ദിയുള്ളവരായിരിക്കു ക. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്ന തും നല്ലതിന് എന്ന് വിശ്വസിച്ച്, ഉള്ളതില്‍ തൃപ്തിപ്പെട്ട്, മറ്റുള്ളവരോട് സ്‌നേഹത്തില്‍ ഇടപഴുകി സന്തോഷത്തോടെ ജീവിക്കുക.

ടി.പി. ആന്റണി, തേലക്കാട്ട്, കാടുകുറ്റി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org