സമാധാനം എവിടെ?

സമാധാനം എവിടെ?
Published on
  • ഫാ. ലൂക്ക് പൂതൃക്കയിൽ

സമാധാനം, നിരായുധീകരണം തുടങ്ങിയ പദങ്ങൾ ലിയോ മാർപാപ്പ പല പ്രാവശ്യം പറയുന്നത് കാണുവാനിടയായി. രാഷ്ട്രീയ മേലധികാരികളുടെ പ്രത്യയ ശാസ്ത്രങ്ങളും ക്രൂരമായ മതതീവ്രവാദ ശക്തികളുമാണ് ആധുനിക ലോകത്തിലെ എല്ലാ അസ്വസ്ഥതകൾക്കും കാരണമാകുന്നത്. ആയുധം വാങ്ങി കൂട്ടുകയും യുറേനിയം സമ്പുഷ്.ടീകരണം നടത്തുകയും ചെയ്യുന്നത് നിസ്സാരമായി കാണരുത്.

മത തീവ്രവാദത്തിന്റെ വേരറുക്കാതെയും രാഷ്ട്രത്തലവന്മാരുടെ അഹങ്കാരം പിടിച്ച ധാർഷ്ട്യത്തിനു പരിഹാരം കാണാതെയും സമാധാനം എളുപ്പമല്ല. മതങ്ങൾ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ലോകത്തിന്റെ സമാധാനം കെടുത്തുകയാണ്. മതാധികാരികൾ രാഷ്ട്രീയാധികാരം കയ്യാളുന്നതിന്റെ കുഴപ്പമാണ് ഇന്നുള്ളത്. മതാധികാരികളും രാഷ്ട്രീയാധികാരികളും അല്പം ആത്മനിയന്ത്രണം പാലിച്ചാൽ സമാധാനം എളുപ്പമാകും.

logo
Sathyadeepam Online
www.sathyadeepam.org