അഭയാര്‍ത്ഥികള്‍ ആരാണ്?

അഭയാര്‍ത്ഥികള്‍ ആരാണ്?
Published on
  • ഫാ. ലൂക്ക് പൂത്തൃക്കയില്‍

സത്യദീപം 46-ാം ലക്കത്തില്‍ 'അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ലോകം മനോഹരം' എന്ന് കാര്‍ഡിനല്‍ സൂപ്പി പറഞ്ഞതായി കണ്ടു. യേശുക്രിസ്തുവിന്റെ സ്‌നേഹസന്ദേശവും മാനവീയ ബോധ്യവുമാണല്ലോ അദ്ദേഹത്തെ അങ്ങനെ പറയിപ്പിച്ചത്. എന്നാല്‍ ഒരു വലിയ ചതി ഈ അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഉണ്ടെന്നു തിരിച്ചറിയണം. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കണമെന്നു ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്. യൂറോപ്പിന്റെ ചുവരെഴുത്തുകള്‍ കാണാതിരിക്കുന്നവരാണോ സഭാനേതൃത്വങ്ങള്‍. അഫ്ഗാനിസ്ഥാനിലും കോംഗോയിലും കരീബിയനിലും ഗാസയിലും ഒക്കെ സംഭവിക്കുന്നത് ആ രാജ്യങ്ങളിലെ ആഭ്യന്തര കലഹം കൊണ്ടും സ്വാതന്ത്ര്യം കൊടുക്കാത്തതുകൊണ്ടുമൊക്കെയാണ്. 12 കോടി ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടതിന്റെ പാപഭാരം യൂറോപ്പ് ഏറ്റെടുക്കണമോ? 'വത്തിക്കാന്‍ ഞങ്ങള്‍ പിടിച്ചെടുക്കും' എന്നുവരെ അവര്‍ പറഞ്ഞു തുടങ്ങി. കര്‍ദിനാള്‍ സൂപ്പി വത്തിക്കാനിലല്ലേ താമസിക്കുന്നത്. മാനവസ്‌നേഹം പറഞ്ഞു കയ്യടി വാങ്ങിക്കാനാണോ ഇങ്ങനെ പറഞ്ഞത്. അഭയാര്‍ത്ഥികളെ സ്വീകരിക്കാത്ത ഇസ്‌ലാമിക രാജ്യങ്ങളെപ്പറ്റി കര്‍ദിനാളിന് ഒന്നും പറയാനില്ലേ? ഈ അഭയാര്‍ത്ഥികളില്‍ ഒരാളെങ്കിലും തീവ്രവാദിയാണ്. ക്രൈസ്തവ ദേവാലയങ്ങളേയും ക്രൈസ്തവ സംസ്‌കാരത്തേയും നശിപ്പിക്കുന്നവരെ അഭയാര്‍ത്ഥികളെന്നു വിളിക്കാനാകുമോ? പ്രസംഗങ്ങളും പ്രസ്താവനകളും വസ്തുനിഷ്ഠമായി പറയണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org