

ഫാ. പോൾ കോട്ടയ്ക്കൽ (Sr.)
വിവാഹാശീർവാദത്തിനായി അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന വരനും വധുവും നല്ലപോലെ ഒരുങ്ങിയിട്ടാണ് ദേവാലയത്തിലേക്ക് വരുന്നത്. വിവാഹത്തിന് ഒരുക്കമായുള്ള കോഴ്സ് അതിനുവേണ്ടിയുള്ള താണല്ലോ. ഇതു മനസ്സിലാക്കാതെയാണ് ചില വന്ദ്യ വൈദികർ വിവാഹാശീർവാദ കർമ്മ സമയത്തു സുദീർഘമായ ‘തിരുനാൾ’പ്രസംഗ ങ്ങൾ കൊണ്ട് മണവാളനെയും മണവാട്ടി യെയും ഉപദേശിച്ചു പ്രബുദ്ധരാക്കാൻ നോക്കുന്നത്.
പ്രസംഗകൻ തന്റെ അറിവും പ്രസംഗകല യിലുള്ള കഴിവുമെല്ലാം പ്രകടമാക്കാനുള്ള ഒരവസരമായി അതിനെ എടുക്കുന്നു. ഒരു നല്ല ആശംസ നൽകാനുള്ള അവസരമായി മാത്രം ഇതിനെ കാണുക. നാലോ അഞ്ചോ മിനിറ്റിൽ അവസാനിപ്പിക്കണം. ഇങ്ങനെ ആയാൽ വിവാഹാശീർവാദകർമ്മത്തിലും തുടർന്നുള്ള റിസപ്ഷനിലും പങ്കുചേരാൻ വന്നിരിക്കുന്നവർക്കും ഉപകാരപ്രദമായി രിക്കും. വിവാഹാശീർവാദവും കുർബാനയും പ്രസംഗവും നിങ്ങൾ ഗൗരവത്തിലെടുക്കണം. ഇതു പള്ളിപ്പെരുന്നാളോ, കരിസ്മാറ്റിക് ധ്യാനമോ അല്ല. ബലിയർപ്പണ സമയത്തിന്റെ കാര്യത്തിലും മിതത്വം പാലിക്കണം. എല്ലാവരും സമയം കൈയിൽ പിടിച്ച് ധൃതിയിലാണ് ഇതിനെല്ലാം പങ്കെടുക്കാൻ വരുന്നത്. ആശീർവാദകർമ്മം അനാവശ്യമായി വലിച്ചുനീട്ടി ജനങ്ങളെയും മണവാളനെയും മണവാട്ടിയെയും ഉപദ്രവിക്കല്ലേ.