വിവാഹപ്രതിജ്ഞയെടുക്കേണ്ടത് വധൂവരന്മാര്‍

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
വിവാഹപ്രതിജ്ഞയെടുക്കേണ്ടത് വധൂവരന്മാര്‍

കല്യാണങ്ങള്‍ക്കായി കോവിഡ് വഴി മാറിയപോലെ. പള്ളികളില്‍ കല്യാണ പെരുനാളുകളുടെ പെരുമഴ തുടങ്ങി...

പുരോഹിതന്മാര്‍ പഴയതുപോലെ കല്യാണപ്രതിജ്ഞകള്‍ ചൊല്ലിതുടങ്ങി.

അവര്‍ വിവാഹപ്രതിജ്ഞ ചൊല്ലുന്നതു നവവധുവരന്മാര്‍ ഏറ്റു ചൊല്ലാന്‍ വേണ്ടിയാണ്. പക്ഷേ, സങ്കടകരമെന്നു പറയണം, വധൂവരന്മാര്‍ വിവാഹപ്രതിജ്ഞ ഉറക്കെ ചൊല്ലുന്നതായി അധികമാരും കേള്‍ക്കുന്നില്ല.

വിവാഹപ്രതിജ്ഞ പുരോഹിതന് ചൊല്ലാനുള്ളതല്ല. അതു മണവാളനും മണവാട്ടിയും ഉറക്കെ ചൊല്ലേണ്ടതാണ്. ആരും ചൊല്ലിക്കൊടുക്കാതെ അവര്‍ തന്നെ ഈ പ്രതിജ്ഞ എടുക്കേണ്ടതാണ്. പണ്ടത്തേതിനു വിപരീതമായി, ഇന്ന് എഴുത്തും വായനയും അവര്‍ക്കറിയാം. ഈ പ്രതിജ്ഞയ്ക്കു രണ്ടു ഭാഗങ്ങള്‍ വേണ്ടതാണ്.

ആദ്യ ഭാഗത്ത് അവര്‍ വെവ്വേറെ, ദൈവത്തോടും പങ്കാളിയോടും സമര്‍പ്പണം ഏറ്റു പറയണം.

രണ്ടാം ഭാഗത്ത് അവര്‍ സംയുക്തമായി കുടുംബപ്രതിജ്ഞ ചൊല്ലണം.

രണ്ടു ഭാഗവും നല്ലവണ്ണം ഉറക്കെ തന്നെ ഇരുവരും കൂടി ചൊല്ലണം. ചില പെന്തകോസ്ത് സമൂഹങ്ങളില്‍, ആശയങ്ങളിലും അനുഷ്ഠാനത്തിലും ഈ പ്രതിജ്ഞയില്‍, നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ട ഘടകങ്ങള്‍ ഉണ്ട്.

ഈ പ്രതിജ്ഞകള്‍, പഠിച്ചു, പരിഷ്‌കരിച്ചു, കാര്‍ഡുകളിലാക്കി, ഏറ്റു ചൊല്ലാന്‍ തക്ക സമയം വധൂവരന്മാര്‍ക്ക് കൊടുക്കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണം.

കല്യാണകൂദാശയുടെ കേന്ദ്രബിന്ദു ഈ പ്രതിജ്ഞയാണെന്നു ഏവരും മനസ്സിലാക്കണം.

ഇതു വെറുതെ പുരോഹിതന്‍ ചൊല്ലിവിട്ടാല്‍ പോരാ. വിവാഹിതരാകുന്നവര്‍ ഈ സത്യങ്ങള്‍, മനസ്സിലും ഹൃദയത്തിലും ഉള്‍ക്കൊള്ളണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org