വി. കുര്‍ബാന സ്വീകരണത്തെക്കുറിച്ച്

കുഞ്ഞുമോന്‍ ജോസഫ്, ആലുവ

സത്യദീപത്തില്‍ ഞാന്‍ ആദ്യം വായിക്കുന്നതു വായനക്കാരുടെ കത്തുകളാണ്. വലിയ സെന്‍സറിങ്ങൊന്നും കൂടാതെ അവരുടെ അഭിപ്രായങ്ങള്‍ അച്ചടിച്ചു വരുന്നതില്‍ ഏറെ സന്തോഷം.

നമ്മുടെ പല പള്ളികളിലും ദിവ്യബലിയില്‍ അല്മായര്‍ക്കു വി. കുര്‍ബാന സ്വീകരണ വേളയില്‍ തിരുവോസ്തി മാത്രമേ നല്കാറുള്ളൂ. വൈദികര്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കുമെന്നതുകൊണ്ടായിരിക്കുമോ? സന്ന്യാസിനിമാര്‍ക്കും വി. കുര്‍ബാന നല്കാമെന്നിരിക്കെ അതു കാരണമായിരിക്കില്ല. മോശയുടെ നിയമത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്ന വസ്തുവിന്‍റെ ശ്രേഷ്ഠഭാഗം പുരോഹിതര്‍ക്കായിരുന്നു – ഈശോ എല്ലാവര്‍ക്കുമായി അതു പങ്കിട്ടു; നമുക്കും ആയിക്കൂടെ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org