വിരുന്നില്‍ സന്നിഹിതരാകണം

ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍, കാലടി

നല്ല ഇടയനായ യേശു തന്‍റെ ദൈവികത്വത്തിന്‍റെ ആദ്യത്തെ അടയാളം പരസ്യമായി പ്രകടമാക്കിയതു കാനായിലെ കല്യാണവീട്ടില്‍ വിരുന്നില്‍ മാതാവിനോടും ശിഷ്യന്മാരോടുമൊപ്പം ആദ്യവസാനം പങ്കെടുത്തുകൊണ്ടാണ്. 2000 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നത്തെ പല ഇടയന്മാര്‍ക്കും ഈ മഹനീയ മാതൃകയുടെ അന്തഃസത്തയും പ്രചോദനവും ഉള്‍ക്കൊള്ളാനോ അനുവര്‍ത്തിക്കാനോ കഴിയുന്നില്ല എന്നത് ഖേദകരമാണ്.

പണ്ടൊക്കെ ഇടയന് ഭക്ഷണം കഴിക്കുന്നതിന് ഒരു സ്വകാര്യതയും മറയും അനിവാര്യമായിരുന്നു. കാരണം ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്മയുടെയും നാളുകളില്‍ ഇടയന്‍റെ ഭക്ഷണവും ആടുകളുടെ ഭക്ഷണവും തമ്മില്‍ രാവും പകലുംപോലെയുള്ള അന്തരമുണ്ടായിരുന്നു. എന്നാല്‍ പട്ടിണി പോയ ഇക്കാലത്ത് ആരുടെയും ഭക്ഷണം തമ്മില്‍ ഒരു വേര്‍തിരിവോ വിവേചനമോ വ്യത്യാസമോ ഇല്ലാത്ത സാഹചര്യത്തില്‍ ഇടയനും ആടുകളും ആദിമ ക്രൈസ്തവസമൂഹത്തെപ്പോലെ ഒരേ പാത്രത്തില്‍ നിന്നും ഒരിടത്തിരുന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതു ശ്രേഷ്ഠവും മഹനീയവുമാണ്.

ഇതരസഭകളിലെ വിരുന്നുശാലയില്‍ ഇടയന്മാരുടെ നിറസാന്നിദ്ധ്യം ഉള്ളതുപോലെ നമ്മുടെ വിരുന്നുശാലയിലും ഇടയന്മാരുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കില്‍ വിവാഹമെന്ന കൂദാശയുടെ വിശുദ്ധിയും പവിത്രതയും പാവനതയും ഒരു പരിധിവരെ കാത്തുസൂക്ഷിക്കാന്‍ കഴിയും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org