വൈദികര്‍ വൈദികരുടെ ജോലി ചെയ്യട്ടെ…

വര്‍ഗീസ് വൈത്തിരി, വയനാട്

ചുരുക്കം ചില വൈദികരുടെ പ്രവൃത്തികള്‍ അടുത്ത കാലത്തായി ക്രൈസ്തവസമൂഹത്തിനു വലിയ അപമാനം വരുത്തിവച്ചിരിക്കുകയാണല്ലോ? അവരുടെ മേല്‍ ക്രിമിനല്‍ നിയമനടപടി ക്രമങ്ങള്‍ സ്വീകരിച്ചാല്‍ മാത്രം തീരുന്ന പ്രശ്നമല്ലിത്. അവരെ ആ രീതിയില്‍ ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍ ധൈര്യം നല്കിയ സാഹചര്യങ്ങള്‍കൂടി വിലയിരുത്തേണ്ടതുണ്ട്.

ഇന്നു കുര്‍ബാന കഴിഞ്ഞാല്‍ അച്ചന്മാരെ തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്. സഭാവസ്ത്രം പിന്നെ ഇടുന്നതു ബഹുഭൂരിപക്ഷത്തിനും വലിയ നാണക്കേടാണ്. ഒരു രൂപതയില്‍ എത്ര വൈദികര്‍ ഇടവക അജപാലനത്തിലാണ്? വിദേശത്തു കുറേ പേര്‍, ചിലര്‍ വിദ്യാഭ്യാസ സ്വാശ്രയസ്ഥാപനങ്ങള്‍ നടത്തുന്നു, ചിലരുടെ ശ്രദ്ധ ധ്യാനകേന്ദ്രം വിപുലപ്പെടുത്തുന്നതിലാണ്, വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ബ്രോക്കര്‍ അച്ചന്മാര്‍, വിദേശ ജോലിക്ക് ആളെ കയറ്റിവിടുന്ന ജോലിയില്‍ ചിലര്‍, വിദേശ പണപ്പിരിവിനു സമര്‍ത്ഥരായ ചിലര്‍ അങ്ങനെയും പോകുന്നു. സഭ വലിയ പൈസ മുടക്കി വൈദികനാക്കിയത് ഇത്തരം ജോലികള്‍ ചെയ്യിക്കാനാണോ? ഇത്തരം കാര്യങ്ങള്‍ക്കു മതിയായ വിദ്യാഭ്യാസയോഗ്യതയുള്ള ക്രൈസ്തവര്‍ ധാരാളമുണ്ടല്ലോ കേരളത്തില്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org