ഏകീകരണമെന്ന സിനഡ് തീരുമാനം

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

ഫാ. ഫ്രാന്‍സിസ് കാണിച്ചിക്കാട്ടില്‍ മേല്‍വിഷയത്തില്‍ എഴുതിയ കത്തില്‍ വിവരിച്ചത് വായിച്ചു. 1980-നു ശേഷം അള്‍ത്താരാഭിമുഖ കുര്‍ബാന പല രൂപതകളിലും നടന്നിരുന്നതായി വെളിപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ 50 വര്‍ഷത്തിലധികമായി ജനാഭിമുഖ വിശുദ്ധ ബലിയാണ്. ഏകീകരണമെന്ന യുക്തിയുടെ സിനഡ് തീരുമാനത്തോട് എറണാകുളം-അങ്കമാലി രൂപതയിലെ വിശ്വാസികള്‍ യോജിക്കുന്നില്ല. സത്യദീപത്തില്‍ പലരും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. നേതൃനിരയിലെ ഉത്തരവാദപ്പെട്ടവര്‍ സഭയുടെ ഭൂമി അന്യാധീനപ്പെടുത്തിയെന്ന വാര്‍ത്ത സഭാവിശ്വാസികളെ അസ്വസ്ഥരാക്കി. കാരണം, പൂര്‍വ്വികര്‍ ഭൂമി ദാനമായും ധനം സംഭാവനകളായും സഭയ്ക്ക് നല്കിയതാണ് നഷ്ടമായത്. ഈ വിഷയം വിശ്വാസികള്‍ അറിഞ്ഞ് രംഗത്തു വന്നു. കലുഷിതമായ അന്തരീക്ഷം സഭയില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമായി. വിഷയം രൂക്ഷമായപ്പോള്‍ സഭാമക്കളുടെ മനസ്സില്‍നിന്നും നിര്‍ വീര്യമാക്കാന്‍ എടുത്ത പ്രായോഗിക ബുദ്ധിയുടെ ഫലമാണ് സിനഡ് തീരുമാനമെന്ന യുക്തി.

കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കും. തടയാനാകില്ല. മാറ്റങ്ങള്‍ അനിവാര്യമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ലോകത്ത് എത്രയോ പുതിയ ആശയങ്ങള്‍ നിലവില്‍ വന്നു. അതിന്റെ പ്രയോഗങ്ങളും ഗുണങ്ങളും എത്രയോ മേഖലകളില്‍ നവീകരണ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് പ്രദാനം ചെയ്തു. ഇനിയും പുതിയ ആശയങ്ങളും പുരോഗതികളും വരാനിരിക്കുന്നു. ഏകീകരണമെന്ന സിനഡ് തീരുമാനം പിന്നോട്ടുള്ള നടത്തമാണ്. കാലത്തിന്റെ അടയാളങ്ങള്‍, മാറ്റങ്ങള്‍ സഭയിലും സംഭവിക്കുന്നു. വിശ്വാസികളും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. സഭാ നേതൃത്വത്തിന് തിരിച്ചറിയാന്‍ മാനസിക വളര്‍ച്ചയും പക്വതയും ഇനിയും വളരേണ്ടതാണ്. പിന്നോട്ടുള്ള നടത്തം ഉപേക്ഷിച്ച് മുന്നോട്ട് നടക്കാം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org