കൈക്കാരൻമാരും പൊതുയോഗവും

Trustees and the General Body
Published on
  • എസ്. പോൾ

നമ്മുടെ ഇടവകകളിൽ കൈക്കാരന്മാരെ തിരഞ്ഞെ ടുത്തിരുന്നത് പൊതുയോഗത്തിൽ നിന്നായിരുന്നു. പിന്നീട് പാരിഷ് കൗൺസിൽ നിലവിൽ വന്നപ്പോൾ ഈ തിരഞ്ഞെടുപ്പ്, കൗൺസിലിൽ നിന്നായി. ആ രീതി ഇപ്പോഴും തുടരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികൾ ചേർന്ന് കൈക്കാരന്മാരെ നിശ്ചയ്ക്കുന്നു.

യൂണിറ്റിന്റെ പ്രസിഡന്റുമാർ കൗൺസിലർമാരാ കുന്നു. അതോടൊപ്പം സംഘടനയുടെ പ്രതിനിധികളും വികാരിയുടെ നോമിനികളും കൗൺസിലിലേക്ക് വരുന്നു. ഇവരിൽ നിന്ന് കൈക്കാരന്മാർ തിരഞ്ഞെടു ക്കപ്പെടുന്നു. കൈക്കാരനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആ ഉത്തരവാദിത്വത്തോടൊപ്പം യൂണിറ്റ് / സംഘടന പ്രവർത്തനങ്ങളുടെ നേതൃത്വവും കൂടെ നിർവഹിക്കേണ്ടിവരുന്നു. കൈക്കാരൻ ഇടവകയിൽ മറ്റു ചുമതലകളൊന്നും ഇല്ലാത്ത ആളായിരിക്കുന്ന തല്ലേ നല്ലത്? യൂണിറ്റിലെ തിരഞ്ഞെടുപ്പിന്റെ സമയത്തു നല്ലൊരു അധ്യക്ഷനെയാണ് അംഗങ്ങൾ നോക്കുന്നത്. അല്ലാതെ കൈക്കാരനെയല്ല.

ചില ഇടവകകളിൽ കൗൺസിൽ അംഗങ്ങളിൽ കൈക്കാരനാകുവാൻ ആർക്കും താല്പര്യമില്ലാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അപ്പോൾ അതിലെ ആരെയെങ്കിലും നിർബ്ബന്ധിച്ചു ഉത്തരവാദിത്വം ഏൽപ്പിക്കും. ചിലപ്പോഴെങ്കിലും വികാരിയുടെ സ്വാധീനം ഈ തിരഞ്ഞെടുപ്പിൽ നിഴലിക്കാറുമുണ്ട്. ഇവ രണ്ടും മാതൃകാപരമല്ലല്ലോ (മത്സരം നടക്കുന്ന സ്ഥലങ്ങളുമുണ്ട്).

പല സാധ്യതകളുണ്ട്. വാർഷിക കണക്കുകൾ പാസാക്കുവാൻ എല്ലാ വർഷവും തിരട്ടു പൊതുയോഗം കൂടാറുണ്ട്. ഈ പൊതുയോഗത്തിൽനിന്നു അംഗങ്ങൾ നേരിട്ട്, മറ്റു ചുമതലകളൊന്നും ഇല്ലാത്ത ഒരാളെ, കൈക്കാരനായി തിരഞ്ഞെടുക്കണം. അയാൾ അതിനാൽത്തന്നെ കൗൺസിൽ അംഗവുമാകണം. പത്തോ പതിനഞ്ചോ പേരിൽനിന്ന് ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നതി നേക്കാൾ എത്രയോ നല്ലതാണു അമ്പതോ, നൂറോ അതിലധികമോ പേരിൽനിന്ന് ഒരാൾ വരുന്നത്.

ഒരു കാര്യം കൂടെ കുറിക്കുന്നു. ഒരു ഇടവക സമൂഹത്തിലെ, വികാരി അധ്യക്ഷനായ നേതൃസമിതിയിൽ, വികാരിയുടെ നോമിനീ അത്യാവശ്യമാണോ? അഥവാ ആണെങ്കിൽ ഒരാൾ പോരെ ?

logo
Sathyadeepam Online
www.sathyadeepam.org