
എന്റെ ഓര്‍മ്മയില്‍ വീടുകളില്‍ ആട്, പശുവളര്‍ത്തല്‍ ഉണ്ടായിരുന്നു. രാവിലെ കുഞ്ഞുങ്ങളെ പാലു കുടിപ്പിക്കല്‍ കഴിഞ്ഞാല്‍, പശുവിനെയും ആടിനേയും കറവക്കാരന്‍ വന്നു കറക്കും. ശേഷം പിന്നെ ഈറ്റ അളികൊണ്ട് ഉണ്ടാക്കിയ മോന്തകുട്ട കുഞ്ഞുങ്ങളുടെ മുഖത്ത് കെട്ടി ഇടും; ഇനി കുടിക്കാതെയിരിക്കാന്‍. ഇതുപോലെയാണ് കൊറോണക്കാലത്ത് മനുഷ്യരുടെ മോന്തയും കെട്ടിത്തുടങ്ങിയത്, പക്ഷേ, കൃത്യമായി ഉപയോഗിക്കുന്നവര്‍ ഇല്ല. ചിലര്‍ കഴുത്തില്‍ കെട്ടി തൂക്കിയിരിക്കും. ചിലര്‍ വായയുടെ താഴെ കെട്ടിയിരിക്കും. ഇതെല്ലാം പോകട്ടെ റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്റുകളിലും റോഡുകളുടെ ഇരുവത്തും സിമിത്തേരിയിലും എയര്‍ പോര്‍ട്ട് പരിസരങ്ങളിലും സ്വന്തം ഭവനങ്ങളുടെ ചുറ്റുപാടും വലിച്ച് എറിഞ്ഞിരിക്കുന്നത് കാണുവാന്‍ സാധിക്കും. പരിസരം വൃത്തികേടാക്കുന്ന കൃത്യനിഷ്ഠയില്ലാത്ത ജനസമൂഹം മനുഷ്യരുടെ ഈ മോന്തകൊട്ട മാറ്റി വായയിലും മൂക്കിലും പഞ്ഞിവച്ച് നടക്കുവാന്‍ നിയമം പറഞ്ഞാല്‍ പരസരം വൃത്തിയാകുമായിരിക്കും.