മാറാരോഗികളാകുന്ന മലയാളികള്‍

നീതു ജോയ്, കുറവിലങ്ങാട്‌
മാറാരോഗികളാകുന്ന മലയാളികള്‍

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് (health is wealth) എന്ന ചൊല്ല് കേള്‍ക്കാത്തവരായി ആരുമില്ല. പണ്ട് കാലത്തെ മനുഷ്യരെ അപേക്ഷിച്ച് ഇന്നത്തെ മനുഷ്യരുടെ ആരോഗ്യസ്ഥിതി മോശമാണ്. ജീവിതശൈലി രോഗങ്ങളെ (lifestyle diseases) കുറിച്ച് കേള്‍ക്കാത്തവരായി ആരുമില്ല. ജീവിതശൈലിയില്‍ (lifestyle) മാറ്റം വരുത്തിയാല്‍ ഒട്ടനവധി രോഗങ്ങളെ തടയാമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ''അസുഖം വന്നിട്ട് ചികി ത്സിക്കുകയല്ല, അതു വരാതെ ശ്രദ്ധിക്കുകയാണ് പ്രധാനമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. എ ന്നാല്‍ ഈ അറിവുകളൊക്കെ മനസ്സില്‍ സൂക്ഷിക്കുന്നതല്ലാതെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്ര പേരുണ്ട്?

പകര്‍ച്ച വ്യാധികളും മാറാവ്യാധികളും ആര്‍ ക്കും തടഞ്ഞ് നിര്‍ത്താനാവില്ലെന്നറിയാം, എന്നിരുന്നാലും വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ തടയാനാവും. കളികളിലൂടെയും വ്യായാമത്തിലൂടെയും ഒരു വ്യക്തിക്കു കൈവരുന്ന ശാരീരിക മാനസിക ഉണര്‍വ് വളരെ വലുതാണ്. ''അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുര''യാണ് എന്ന പഴമൊഴി നമുക്ക് എല്ലാവര്‍ക്കും അറിയാം. കോവിഡ് മഹാമാരി എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. സ്‌കൂളുകളിലും കലാലയങ്ങളി ലും പോകാതെ ഓണ്‍ലൈന്‍ ക്ലാസ്സുമായി കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മുന്നിലു ള്ള ഒരേ ഇരുപ്പ്. ആരോഗ്യ പ്രശ്‌നങ്ങളും ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ വേറെയും.

ഒരു ന്യൂനപക്ഷം ചിട്ടയായ വ്യായാമത്തിലൂടെ യും ഭക്ഷണക്രമീകരണത്തിലൂടെയും ജീവിതം കരുപിടിപ്പിക്കുമ്പോള്‍ ബഹുഭൂരിപക്ഷം സങ്കടം പോക്കാനും സന്തോഷം പങ്കിടാനുമൊക്കെയായി തിന്നും കുടിച്ചും മതിമറക്കുകയാണ്. പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന കാര്യം പലരും മറക്കുന്നു. സമ്പാദിച്ചതത്രയും മദ്ധ്യപ്രായം കഴിയു മ്പോഴേ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ എത്രയോ പരിതാപകരമാണ്.

ജോലിസ്ഥലത്തായാലും വീട്ടിലായാലും കമ്പ്യൂട്ടറിന്റെയും ലാപ്‌ടോപ്പിന്റെയും മൊബൈലിന്റെയും മുന്നില്‍ തലകുമ്പിട്ടിരിക്കുന്നവര്‍ വലിയ ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കടിമയായിത്തീരുന്നു. അച്ചടക്കവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് മദ്യപാനത്തിനും മയക്കുമരുന്നിനും മറ്റും വഴിവിട്ട മാര്‍ഗ്ഗ ങ്ങളിലും ചെന്ന് ചാടി ചതിക്കുഴിയില്‍ അകപ്പെട്ട എത്രയോ യുവതലമുറകള്‍. പലരുടെയും ജീവിതം തന്നെ കൈമോശം വരുന്നു. എന്ത് അതിക്രമവും ചെയ്യാന്‍ മടി ഇല്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്.

കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാവുകയുള്ളൂ. അതിനു പകരമായി മറ്റൊന്നുമില്ല. കഠിനാദ്ധ്വാനം മനുഷ്യന്റെ മൂന്ന് കുറവുകളെ പുറന്തള്ളപ്പെട്ടതാണ്. അത് വിരസത, ദുര്‍ഗുണം, ദാരിദ്ര്യം എന്നിവയാണ്. യുവജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനവും അവയുടെ ദുരുപയോഗങ്ങളും വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org