ഇന്നത്തെ സീറോ-മലബാര്‍ സഭ

ഇന്നത്തെ സീറോ-മലബാര്‍ സഭ

എം ഡി ദേവസി മൈപ്പാന്‍, എടക്കുന്ന്

യേശുവിന്റെ പരസ്യജീവിതകാലത്ത് പലരും പലവിധത്തിലാണ് യേശുവില്‍ വിശ്വസിച്ചിരുന്നത്. ചിലര്‍ പാപം മോചി ക്കുന്ന ദൈവപുത്രനായി വിശ്വസിച്ചിരുന്നു. ചിലര്‍, കരുണ കാണിക്കുന്നവനും രോഗം സുഖപ്പെടുത്തുന്നവനുമായി വിശ്വസിച്ചിരുന്നു. ചിലരാകട്ടെ വിശപ്പടക്കുന്നതിനായി അപ്പം തരുന്നവനായി കണ്ടിരുന്നു. ചിലര്‍ ഒരു പ്രവാചകനായി കണ്ടിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍ ശിഷ്യരോട് യേശു ചോദിച്ചത്, എന്നെക്കുറിച്ച് നിങ്ങള്‍ എന്തു പറയു ന്നു എന്ന്. അതിന് ശിമയോന്‍ പത്രോസ് പറഞ്ഞ മറുപടി എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ യൂദാസിന്റെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. യേശുവിനെ യഹൂദര്‍ ദേവാലയത്തില്‍ നിന്നും സിനഗോഗില്‍ നിന്നും മറ്റു പലയിടങ്ങളില്‍ നിന്നും ബന്ധിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്ഭുതകരമായി യഹൂദരില്‍ നിന്നും രക്ഷപ്പെടുന്ന യേശുവിന്റെ അത്ഭുതത്തെയാണ് യൂദാസ് കണ്ടിരുന്നത്. അതുകൊണ്ടാണ് കുറച്ചു പണത്തിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കാന്‍ തീരുമാനിച്ചത്. യഹൂദ പ്രമാണികളും പട്ടാളക്കാരും യേശുവിനെ ബന്ധിക്കാന്‍ വരുമ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടുകൊള്ളും എന്നാണ് യൂദാസ് വിശ്വസിച്ചിരുന്നത്. യേശു പിടിക്കപ്പെട്ടപ്പോഴാണ് യൂദാസിന് തന്റെ വിശ്വാസത്തിന്റെ പിഴവ് മനസ്സിലായത്.

യൂദാസിന്റെ ഈ വിശ്വാസമാണ് സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ വച്ചു പുലര്‍ത്തുന്നത്. ഒരു മെത്രാനു പോലും ഇതില്‍ നിന്നും ഒഴികഴിവില്ല. കാരണം സിനഡില്‍ എല്ലാവരും സംബന്ധിക്കുന്നവരാണ്. യൂദാസിനെപ്പോലെ പണമിടപാടുമായുള്ള കാര്യങ്ങളില്‍ സിനഡില്‍ എല്ലാവര്‍ക്കും ഏക അഭിപ്രായമാണ്. വിശ്വാസപരമായ വിഷയങ്ങളില്‍ ചിലര്‍ എടുക്കുന്ന തീരുമാനങ്ങളും അഭിപ്രായങ്ങളും പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നതുപോലെ കണ്ണടച്ച് കയ്യടിച്ച് പാസ്സാക്കും. തെറ്റായ തീരുമാനങ്ങളാണെന്ന് അറിഞ്ഞിട്ടും അതിനെ ചോദ്യം ചെ യ്യാനോ എതിര്‍ക്കാനോ കഴിഞ്ഞില്ലെങ്കില്‍ പ്പോലും ആ സിനഡില്‍നിന്നും ഇറങ്ങിപ്പോരാനെങ്കിലും ഇവര്‍ക്ക് സാധിക്കുന്നില്ല. എതിര്‍ത്തു നിന്ന ഒരാളെ അവര്‍ പുറത്താക്കി. ആ മെത്രാന്‍ ഇന്ന് മനസ്സുവേദനിച്ച് ഒരു രോഗിയായിത്തീര്‍ന്നിരിക്കുകയാണ്. അതിനായി എല്ലാ ഏര്‍പ്പാടുകളും ചെയ്ത വ്യക്തി റോമില്‍ നിന്നും ഇവിടെ വന്ന് എരിതീയില്‍ എണ്ണ ഒഴിച്ചുകൊണ്ടിരിക്കുക യാണ്. യേശു ദാനമായി തന്ന രാജപദവി അരയില്‍ കെട്ടിവച്ച്, ആ പദവി നഷ്ടപ്പെടാതിരിക്കാന്‍ പീലാത്തോസിനെപ്പോലെ കണ്ണടച്ചിരിക്കുകയാണ് ഇവര്‍. യേശുവിന്റെ അധികാരം ഉപയോഗിക്കാന്‍ ഇവര്‍ മിടു ക്കരാണ്. യേശുവിന്റെ സാക്ഷികളാകാന്‍ ഇവര്‍ തയ്യാറല്ല. യേശുവിന്റെ സാക്ഷികളായ വിശ്വാസികളെ ക്രൂശിക്കാന്‍ വിധിക്കുന്നവരാണ് ഇവര്‍.

സത്യവേദപുസ്തകം പരിശോധിച്ചാല്‍, വിശ്വാസമാണ് ആദ്യം ഉണ്ടായത് എന്ന് കാ ണാം. നിയമം പിന്നീട് ഉണ്ടായതാണ്. വി ശ്വാസത്തെ കീഴ്‌പ്പെടുത്താന്‍ യാതൊരു അവകാശവുമില്ല. നിയമത്തിന് വിശ്വാസ ത്തെ ഭരിക്കാന്‍ ആരും അധികാരം കൊടുത്തിട്ടുമില്ല. ഇന്നത്തെ മെത്രാന്മാര്‍ നിയമത്തിന് വിശ്വാസത്തിന്റെമേല്‍ അധികാരം കൊടുത്തിരിക്കുകയാണ്. ഞങ്ങളാണ് നിയമവും പ്രവാചകന്മാരും, ഞങ്ങള്‍ പറയുന്ന ത് അനുസരിച്ചാല്‍ മതി എന്നാണ് സിനഡില്‍ ഇവര്‍ തീരുമാനിക്കുന്നത്.

പഴയനിയമത്തില്‍ മക്കബായരുടെ പു സ്തകത്തില്‍ അന്തിയോക്കസ് രാജാവ് നിയമം വഴി വിശ്വാസത്തെ തന്റെ ഇഷ്ടമനുസരിച്ച് മാറ്റാന്‍ ശ്രമിച്ചു. ഉന്നതനും നിയമജ്ഞനും വയോധികനുമായ എലയാസറിനെ പന്നിമാംസം ബലമായി തീറ്റിക്കാന്‍ ശ്രമിച്ചു. അവനത് ഭക്ഷിക്കാതെ രക്തസാക്ഷിത്വം വരിച്ചു. അതുപോലെ ഒരമ്മയും ഏഴ് മക്കളും രക്തസാക്ഷിത്വം വരിച്ചതായി കാണാം. ദാനിയേല്‍ പ്രവാചകന്റെ കാല ത്ത് ബാബിലോണ്‍ രാജാവായ നബുക്കദ് നേസര്‍ ജറുസലേം കീഴടക്കി ഭരിക്കുമ്പോള്‍ താന്‍ ആരാധിക്കുന്ന വിഗ്രഹത്തെ ആരാധിക്കാന്‍ നിയമംവഴി കല്പന കൊടുത്തു. എന്നാല്‍ ദാനിയേലും കൂട്ടരും അത് അനുസരിച്ചില്ല. രാജാക്കന്മാരുടെ പുസ്തകത്തില്‍ ആഹാബ് രാജാവ് ബാല്‍ദേവനെ ആരാധിക്കാന്‍ നിയമംവഴി കല്പനകൊടുത്തു. ഏലിയാപ്രവാചകന്‍ അത് അനുസരിച്ചില്ല.

അതിനാല്‍ രാജപത്‌നിയായ ജെസബെല്‍ പ്രവാചകനെ വധിക്കാന്‍ കല്പന കൊടുത്തു. ഏലിയാ പ്രവാചകന്‍ അവിടെനിന്നും ഓടിപ്പോയി. എന്നിട്ട് ദൈവത്തോട് പറഞ്ഞു. എല്ലാ പ്രവാചകന്മാരേയും അവര്‍ വധിച്ചു. ഇനി ഞാന്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ഇനി ഞാന്‍ എന്താണു ചെയ്യേണ്ടത്? ദൈവം പറഞ്ഞു, ഏഴായിരം പേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റി നിറുത്തിയിട്ടുണ്ട് - അതുകൊണ്ട് നീ ഭയപ്പെടേണ്ട. അതുപോലെ എറണാകുളം - അങ്ക മാലി അതിരൂപത ഇന്ന് ദൈവത്തോട് ചോദിക്കുകയാണ്, അവര്‍ എല്ലാ രൂപതകളേയും കൊന്നു. ഇനി അവശേഷിക്കുന്നത് ഞാന്‍ മാത്രം. എന്നേയും കൊല്ലാന്‍ അവര്‍ എന്നെ വേട്ടയാടുകയാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെ മറുപടി യേശുവിന്റെ ശബ്ദത്തിലൂടെ കേള്‍ക്കാം. എനിക്കുവേ ണ്ടി രക്തസാക്ഷിത്വം വരിച്ചാല്‍ നീയും രക്ഷപ്പെടും. പഴയ നിയമത്തിലെ ചില രാജാക്കന്മാര്‍ ദൈവത്തെ മാറ്റി നിറുത്തി ഞങ്ങള്‍ നിര്‍മ്മിച്ച ദേവന്മാരെ ആരാധിക്കണം എന്ന് പറയുന്നതുപോലെ സീറോ മലബാര്‍ സഭയിലെ രാജാക്കന്മാരായ മെത്രാന്മാര്‍ പറയുന്നത് ദൈവപുത്രനായ യേശുവിനെ മാറ്റി നിറുത്തി പുറംതിരിഞ്ഞ് ബലി അര്‍പ്പിച്ചുകൊണ്ടും മനുഷ്യന് യോജിക്കാത്ത കുരിശിനെ വണങ്ങിക്കൊണ്ടും ഇതാണ് യഥാര്‍ത്ഥ ബലിയും ആരാധനയും എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ഇതുപോലെ എല്ലാവരും ചെയ്യണമെന്ന് നിയമം വഴി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപത ഇത് അനുസരിക്കാത്തതുകൊണ്ട് മാര്‍പാപ്പയുടെ പേരു പറഞ്ഞ് ഒരു മെത്രാനെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

യേശു കുര്‍ബാന സ്ഥാപിച്ചുകൊണ്ടു പറഞ്ഞത്, നിങ്ങള്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുമ്പോള്‍ എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന് മാത്രമാണ്. എന്നാല്‍ യഹൂദര്‍ മോശയുടെ നിയമത്തെ വ്യാഖ്യാനിച്ചുകൊണ്ട് നൂറുകണക്കിന് നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അത് മുഴുവന്‍ പാലിച്ചാലെ മോക്ഷം ലഭിക്കൂ എന്ന് പറയുന്നതുപോലെ, യേശു ദാനമായി നല്കിയ രാജപദവി സ്വീ കരിച്ചുകഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് താല്പര്യ മുള്ള കുറെ തെറ്റായ ക്രമങ്ങള്‍ എഴുതിച്ചേര്‍ ത്തുകൊണ്ടും യേശുവിന്റെ കുരിശിനെ വെട്ടിമുറിച്ച് ഒരു ചതുരകുരിശാക്കി മാറ്റി ഇതാണ് രക്ഷയുടെ അടയാളം എന്ന് പറഞ്ഞുകൊണ്ടും ക്രിസ്തുവിശ്വാസത്തെ തെറ്റായ വഴിക്ക് നയിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവരെ ദൈവം സംബോധന ചെയ്യാന്‍ പോകുന്നത് മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 41-ാം വാക്യമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org