ഗുരുക്കന്മാരുടെ ഖേദങ്ങള്‍

ഗുരുക്കന്മാരുടെ ഖേദങ്ങള്‍
Published on
  • സി ഒ പൗലോസ് ചക്കച്ചാംപറമ്പില്‍

2025 മെയ് 28 ലെ 'ഗുരുക്കന്മാരുടെ ഖേദങ്ങള്‍' എന്ന എഡിറ്റോറിയല്‍ വായിച്ചു. തനിക്കും തന്റെ കുടുംബത്തിലെ വേദനകളും ദുരിതങ്ങളും മറന്ന് വിദ്യാലയത്തിന്റെ അക്ഷരമുറ്റത്ത് വിദ്യയ്ക്കു വെളിച്ചം പകര്‍ന്നു നല്‍കുന്ന അധ്യാപകരെ ഓര്‍ത്തുള്ള എഡിറ്റോറിയല്‍ കാലാനുചിതം തന്നെ.

ഒരു അധ്യാപകന്റെ ഉള്ളിലെ നീറ്റലും യാതനകളും ആരറിയുന്നു. എന്റെ മകനൊ മകള്‍ക്കോ റാങ്ക് കിട്ടണം. കുട്ടികള്‍ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അധ്യാപകരെ പഴിപറയുന്ന സമൂഹം. കുട്ടിക്ക് മാര്‍ക്ക് കുറയാന്‍ കാരണം അധ്യാപകനാണെന്ന കുറ്റം അധ്യാപകനില്‍ ആരോപിക്കാനുള്ള പ്രവണത നന്നല്ല.

കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ പി ടി എ മീറ്റിംഗുകളില്‍ അധ്യാപകരില്‍ കുറ്റാരോപണം നടത്തുന്ന പ്രവണത നന്നല്ല. അധ്യാപകന്റെ മാനസികവേദനകളും ദുഃഖദുരിതങ്ങളും

അദ്ദേഹത്തിന്റെ ജോലിയിലെ വ്യഗ്രതകളും അല്‍പമെങ്കിലും മനസ്സിലാക്കി അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനുള്ള ഔദാര്യ മനസ്‌കതയും പ്രകടിപ്പിക്കാന്‍ ഓരോ മാതാപിതാക്കളും ശ്രമിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org