കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്ന സഭ

ജെയിംസ് ഐസക്ക്, കുടമാളൂര്‍

കാനഡയിലും യു.എസിലും കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങള്‍ സ്വന്തം രൂപതകള്‍ ലഭിച്ചപ്പോള്‍ സ്വന്തം തനിമയില്‍ ക്രൈസ്തവജീവിതം അവതരിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നു. മാതാവിനെയും അല്‍ഫോന്‍സാമ്മയെയും ഗീവര്‍ഗ്ഗീസ് പുണ്യവാനേയും തോളില്‍ വഹിച്ചു ചെണ്ടകൊട്ടുമായി പ്രദക്ഷിണം നടത്തുന്ന കാഴ്ചകള്‍ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇത്തരം പ്രദക്ഷിണങ്ങള്‍ പൗരസ്ത്യ പാരമ്പര്യം അല്ല, അവ പാശ്ചാത്യര്‍ കേരളത്തില്‍ കൊണ്ടുവന്നതും ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലെ സ്പാനിഷ് സംസ്‌കാരമുള്ള നാടുകളിലും കേരളത്തിലും മാത്രം നിലനില്ക്കുന്നവയാണ്. അ ക്രൈസ്തവമെന്നു വിളിക്കാവുന്ന ഈ പ്രകടനങ്ങള്‍ സീറോ മലബാര്‍ സഭയുടെ സിനഡു ശ്രദ്ധിക്കുന്നില്ല.

കര്‍ത്താവിന്റെ സഭയ്ക്ക് അപമാനകരമായ പലതും സഭയില്‍ പ്രചരിക്കുന്നു. പാലായില്‍ രാക്കുളി തിരുനാളിന്റെ പേരില്‍ ചില സിനിമകളില്‍ കാണിച്ച വികൃതമായ കൂത്തുകളി ഷൂട്ടു ചെയ്തത് കത്തോലിക്കാ ദേവാലയങ്ങളിലാണ്. തുടര്‍ന്ന് ഇന്നു വിശുദ്ധ ദേവാലയങ്ങളില്‍ കൂത്താട്ടം നടത്താന്‍ വൈദികരും കന്യാസ്ത്രീകളും ഒരുങ്ങുന്നു. ചുരുക്കത്തില്‍ വന്‍തോതില്‍ തിന്മയുടെ സുനാമിയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ ദൈവജനം ഇഷ്ടപ്പെടുന്ന ജനാഭിമുഖ കുര്‍ബാന മാത്രം നിരോധിക്കാന്‍ ഒരുമ്പെടുന്ന മെത്രാന്‍ സിനഡ് കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്ന യഹൂദ പൗരോഹിത്യശൈലിയാണു കാണിക്കുന്നത്.

കത്തോലിക്കര്‍ ക്രിസ്തുവിനെക്കാള്‍ മാതാവിനെ ആരാധിക്കുന്നവര്‍ ആണെന്ന് പൊന്തക്കൊസ്തു പാസ്റ്റര്‍മാര്‍ പരിഹസിക്കുന്നു. അടുത്തനാളില്‍ കേരളത്തിലെ ഒരു പ്രശസ്ത ധ്യാനകേന്ദ്രത്തില്‍ അള്‍ത്താരയില്‍ ദിവ്യകാരുണ്യത്തോടൊപ്പം മാതാവി ന്റെ രൂപവും സ്ഥാപിച്ചു നടത്തിയ ആരാധ നയുടെ വീഡിയോ ദൃശ്യം കണ്ടപ്പോള്‍ ആ രോപണം ശരിയാണല്ലോ എന്ന് ഓര്‍ത്തു. ആലപ്പുഴയിലെ മറ്റൊരു ധ്യാനകേന്ദ്രത്തി ലും പരിശുദ്ധ മറിയത്തിന് ആരാധന നല്കുന്നതായി തോന്നിക്കുന്ന ഭക്തിപ്രകടനങ്ങള്‍ കാണുന്നു.

ജെയിംസ് ഐസക്ക്, കുടമാളൂര്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org