വിഭാഗീയത ഇല്ലാതാക്കുക

വിഭാഗീയത ഇല്ലാതാക്കുക
  • കെ. എം. ദേവ്, കരുമാലൂര്‍

മൂന്നു മണിക്കൂറിനുള്ളില്‍ നടപ്പാകേണ്ട ഒരു നടപടി മൂന്നു വര്‍ഷങ്ങളായിട്ടും അനിശ്ചിതത്വത്തിലാണെന്ന ദുഃഖസത്യം സത്യദീപം മുഖപ്രസംഗത്തിലൂടെ വായിച്ചു. ഒരു വര്‍ഷമായി അട ഞ്ഞു കിടക്കുന്ന സഭയുടെ ആസ്ഥാന ദേവാലയം, രണ്ടു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന അതിരൂപത മൈനര്‍ സെമിനാരി, ഭൂമി കുംഭകോണത്തില്‍ കോടതി കയറിയ അതിരൂപത നേതൃത്വം, ഊരുവിലക്കു നേരിട്ട അപ്പസ്‌തോലിക് വികാരി, രണ്ടായി വെട്ടി മുറിക്കപ്പെട്ട വിശ്വാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്തു ദര്‍ശനങ്ങള്‍, ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തീരുമാനിക്കപ്പെടേണ്ട അരമനക്കാര്യം അല്‍മായരെ കൂട്ടി അങ്ങാടിപ്പാട്ടാക്കി തെരുവില്‍ പ്രകടനം നടത്തി, പൊതുജനം മൂക്കത്ത് വിരല്‍ വയ്‌ക്കേണ്ട അവസ്ഥയിലെത്തിച്ചത്, അനാവശ്യ വിവാദങ്ങളാല്‍ മുറിവേല്ക്കപ്പെട്ട ആത്മീയത, സമൂഹ മധ്യത്തിലെ പരിഹാസം അങ്ങനെ എത്രയെത്ര ദുരന്ത ഫലങ്ങള്‍!

ആരാണ് യഥാര്‍ത്ഥത്തില്‍ ഇതിനുത്തരവാദികള്‍! അജപാലകശൈലിയില്‍ സംഭവിച്ച അപചയമല്ലേ? സംഭാഷണം, പരസ്പര പഠനം, ഒരുമ എന്നിവയുടെ അഭാവമല്ലേ?

വൈകിയാണെങ്കിലും ബന്ധപ്പെട്ടവര്‍ ഒരുമിച്ചെടുത്ത തീരുമാനം അംഗീകാരത്തിനായി റോമിലേക്ക് അയച്ചതിനുള്ള മറുപടിക്കായി അജപാലകവൃന്ദം ഒരുമിച്ചിറങ്ങട്ടെ. നടപടികള്‍ യഥാവിധി പ്രാബല്യത്തിലാകട്ടെ. അതിലേറെ പ്രധാനമായതും ദുഷ്‌ക്കരവുമായതും അല്‍മായരില്‍ ഉളവാക്കിയ വിഭാഗീയത ഇല്ലാതാക്കുക എന്നതാണ്. അവരെ ആത്മീയതയില്‍ ഒന്നാക്കാന്‍ ശ്രമിക്കൂ. അതല്ലേ അജപാലക ദൗത്യവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org