കരുത്തുറ്റ വ്യക്തിത്വം

കരുത്തുറ്റ വ്യക്തിത്വം
Published on
  • സിജോ ജോസഫ് ആനാംതുരുത്തില്‍, ഇരുമ്പനം

'എനിക്ക് എന്നെ അത്രമേല്‍ ഇഷ്ടമാണ്' എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. യേശു പറഞ്ഞതിലെ ശാസ്ത്രീയത തന്നെയാണ് യേശുവിന്റെ വചനത്തിന്റെ വിശ്വാസയോഗ്യത. 'തന്നെപ്പോലെ സ്‌നേഹിക്കുക' എന്നതിനെ ഫാ. ജോ പോള്‍ കരിയാന്തന്‍ വിശദീകരിച്ചത് ഒത്തിരി മനസ്സുകള്‍ക്ക് പുതിയ കാഴ്ചപ്പാട് ലഭിക്കുവാന്‍ സഹായകരമായിട്ടുണ്ടെന്ന് പ്രത്യാശിക്കാം. അതോടൊപ്പം പരാമര്‍ശിക്കേണ്ടിയിരുന്ന ഒരു കാര്യം കോപത്തിന്റെ പ്രകടനത്തിലെ ആരോഗ്യപരമായ വശങ്ങളായിരുന്നു.

കോപിക്കുന്നത് പാപമായിട്ട് വിശ്വസിക്കുന്ന ഒത്തിരി പാവം വിശ്വാസികളുണ്ട്. മാന്യമായി കോപം പ്രകടിപ്പിക്കാന്‍ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. 'മാന്യമായി' എന്നു പറയുന്ന പദത്തിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്.

അപ്രകാരം തന്നില്‍ കെട്ടിക്കിടക്കുന്ന ഊര്‍ജത്തെ പുറത്തേക്ക് ഒഴുക്കിക്കളയുന്ന വ്യക്തി കൈവരിക്കുന്ന ആത്മീയ സ്വാത്രന്ത്ര്യം എത്ര വലുതാണ്. ഇങ്ങനെ തന്നെത്തന്നെ ശുദ്ധീകരിച്ച വ്യക്തിക്ക് താന്‍ കോപിച്ച വ്യക്തിയോട് പോലും സ്‌നേഹത്തോടെ പിന്നീട് പെരുമാറാന്‍ കഴിയും.

ആ ബന്ധം സാധാരണക്കാരായ നാം വിചാരക്കുന്ന പോലെ വഷാളാകില്ല. ഊഷ്മളമായ ഒരു ബന്ധത്തിന്റെ പുഷ്പം വിരിയാനേ സാധ്യതയുള്ളൂ.

മക്കള്‍ കോപം പ്രകടിപ്പിക്കുമ്പോള്‍ മാതാപിതാക്കന്മാരുടെ പ്രതികരണമെന്താണ്? സ്വതന്ത്രമായി അതു പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കാറുണ്ടോ?

മാന്യമായി പ്രതികരിക്കുക യാണെങ്കില്‍, കോപിക്കുകയാണെങ്കില്‍ അവരെ കുറ്റപ്പെടുത്തേണ്ട. പാപം ചെയ്തു എന്ന് പറയണ്ട. അവര്‍ തങ്ങളില്‍ കെട്ടിക്കിടന്ന് പലരൂപത്തിലും പുറത്തേക്ക് പ്രകടിപ്പിക്കുവാന്‍ സാധ്യതയുള്ള ഊര്‍ജത്തെ സ്വതന്ത്രമാക്കട്ടെ എന്ന് ചിന്തിക്കാം.

സുവിശേഷത്തില്‍ കോപിക്കരുത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? കോപിക്കാം പക്ഷേ അതു നീണ്ടു നില്‍ക്കരുത് എന്ന സന്ദേശമാണ് ബൈബിള്‍ നല്‍കുന്നത്. അതാണ് കോപത്തിന്റെ ആരോഗ്യകരമായ വിനിയോഗം. യേശു കോപം മനോഹരമായി പ്രകടിപ്പിച്ച വ്യക്തിയാണ്.

സുവിശേഷങ്ങളിലെ അനേകം സംഭവങ്ങള്‍ ഇവിടെ ഉദാഹരിക്കുന്നില്ല. അസാമാന്യമായ ഊര്‍ജത്തിന്റെ ഉറവിടമായി , കത്തി ജ്വലിക്കുന്ന വ്യക്തിത്വമായി യേശു മാറിയതിന്റെ രഹസ്യങ്ങളില്‍ ഒന്ന് ഇതാവാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org