
ഏലിയാമ്മ ജോണി, വെല്ലൂര്‍
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നമെന്താണെന്ന് പകല്‍ വെളിച്ചം പോലെ അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ ക്കും അറിയാം. മണിപ്പൂരില്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെ യ്യാന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പാണ് സഭാനേതൃത്വം പൗരസ്ത്യ തിരുസംഘത്തിന്റെ പിന്‍ബലത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കരണ വിപ്ലവങ്ങള്‍.
കര്‍ദിനാള്‍ ബസിലിക്കയില്‍ കുര്‍ബാന അര്‍ പ്പിച്ചത് നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ. അന്ന് ബഹുമാന്യനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് വേദനയോടെ പള്ളിക്കാര്യങ്ങളില്‍ പൊലീസുകാരെ ഇടപെടുത്തരുതെന്ന് സഭാ നേതൃത്വത്തെ ഉദ്‌ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ പുച്ഛിച്ചു തള്ളു ക മാത്രമല്ല സൈബര്‍ ആക്രമണവും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. പിന്നീടുള്ള ക്രിസ് മസ് കുര്‍ബാനയും ആര്‍ച്ചുബിഷപ് സിറില്‍ വാ സിലിന്റെ ആരാധനയും ബസിലിക്കാപള്ളിയെ യുദ്ധഭൂമിയാക്കി മാറ്റി.
കുര്‍ബാനക്രമത്തില്‍ കടിച്ചുതൂങ്ങിയതല്ലാ തെ മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ സിനഡിന്റെ ആത്മാര്‍ത്ഥ ശ്രമമുണ്ടായോ? ഉണ്ടായെങ്കില്‍ സിനഡ് പിതാക്കന്മാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ പഠിക്കുകയും പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് തങ്ങള്‍ക്കുണ്ടായ ദുഃഖം അറിയിക്കുകയും പ്രശ്‌നപരിഹാരത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്യേണ്ടതല്ലേ?
സഭയുടെ പ്രശ്‌നങ്ങള്‍ എന്തിന്റെ പേരിലായാലും പൊതുനിരത്തിലേക്ക് അഴിച്ചിടുന്നത് ശരിയാണോ? 'അനുസരണ' എന്ന ഖഡ്ഗം ഉയര്‍ത്തി സഭയുടെ ഐക്യത്തേയും അഖണ്ഡതയേയും തകര്‍ക്കുന്നത് സഭാനേതൃത്വമല്ലേ? അഴിക്കാന്‍ പറ്റാത്ത കുരുക്കില്‍പ്പെട്ടു കിക്കുന്ന മറ്റു സഭകളുടെ അനുഭവങ്ങള്‍ നമ്മള്‍ക്ക് പാഠമാക്കേണ്ടതല്ലേ? അച്ചിക്ക് വേണ്ടാത്തത് പിന്നെ നായര്‍ക്ക് എന്തിനാണ്? അല്മായര്‍ക്കും വൈദികര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത കുര്‍ ബാനക്രമം അടിച്ചേല്പിക്കുന്നതിന്റെ ആവശ്യകത എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് അല്ലാതെ മറ്റൊന്നുമല്ല.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഏക സിവില്‍കോ ഡും സീറോ മലബാര്‍ സഭയുടെ ഏകീകൃത കുര്‍ബാനയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും പൂര്‍ണ്ണമായി നടപ്പാക്കാന്‍ പറ്റാത്തതും ജനങ്ങള്‍ ആഗ്രഹിക്കാത്തതും. ഏകീകൃത കുര്‍ബാനക്രമം ഉപേക്ഷിച്ച് ക്രി സ്ത്യാനികള്‍ ഒരുമയോടെ നില്‌ക്കേണ്ട ഒരു സവിശേഷ സന്ദര്‍ഭമാണ് ഇന്ന് ഭാരതത്തിലുള്ളത്.
മണിപ്പൂര്‍ ഇവിടെയും ആവര്‍ത്തിക്കാന്‍ പാടില്ലായ്കയില്ല. നമ്മുടെ മതത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കു വിഷയമാകുമ്പോള്‍ മറ്റു മതങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ അജഗണങ്ങളെ ഉദ്‌ബോധിപ്പിക്കുകയും വേണം. ഒരു ചെറിയ തീപ്പൊരിയില്‍ നിന്നാണല്ലോ എല്ലാറ്റിനേയും വിഴുങ്ങുന്ന മഹാഗ്നി പടരു ന്നത്.