തര്‍ക്കവും ബഹളവും തീരേണമേ!

തര്‍ക്കവും ബഹളവും തീരേണമേ!
Published on
  • അഗസ്റ്റിന്‍ ചെങ്ങമനാട്

സിനഡ് ഏകകണ്ഠമായി നാലാമത് മേജര്‍ ആര്‍ച്ചുബിഷപ്പായി റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. പാവപ്പെട്ടവരോടും പതിതരോടും അനുകമ്പയുള്ള പിതാവാണ്. ചിരിക്കുന്ന മുഖത്തു കാരുണ്യവും കരുതലുമാണ്. എല്ലാവരേയും കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്ന പിതാവാണ്. വിശ്വാസികള്‍ പ്രത്യാശയോടെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ബസിലിക്ക പള്ളി അടഞ്ഞു കിടക്കുന്നു. അതു തുറക്കപ്പെടണം തര്‍ക്കങ്ങളും ബഹളങ്ങളും അവസാനിക്കണം. വിശ്വാസികള്‍ ദുഃഖിതരാണ്, ജനാഭിമുഖ കുര്‍ബാനയുടെ പേരിലാണ് തര്‍ക്കവും വാക്‌പോരും പത്രപ്രസ്താവനകളും. വിശ്വാസികള്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്തിന് അതിന്റെ പേരില്‍ ബലം പിടിക്കുന്നു? മാര്‍പാപ്പ ചൊല്ലുന്നത് ജനാഭിമുഖ കുര്‍ബാനയാണല്ലോ. അള്‍ത്താരാഭിമുഖ കുര്‍ബാന വേണ്ടത് ഏതാനും വൈദീകര്‍ക്കാണ്, ആര്‍ക്കു വിരോധം? അവര്‍ ചൊല്ലിക്കോട്ടെ. അള്‍ത്താരാഭിമുഖ കുര്‍ബാന അവര്‍ അര്‍പ്പിച്ചോട്ടെ. ബസിലിക്കാ പള്ളിയില്‍ അതു നടപ്പില്ല. ഏതാനും വൈദീകരുടെ ഇംഗിതത്തിനു വഴങ്ങിയാല്‍ പള്ളിയില്‍ വിശ്വാസികളെ കാണുകയില്ല. അതുകൊണ്ട് പുതിയ മേജര്‍ ആര്‍ച്ചുബിഷപ് അതിനൊരുമ്പിടീല്ല എന്ന വിശ്വാസമാണ് വിശ്വാസികള്‍ക്കുള്ളത്. വേണ്ടത് അള്‍ത്താരഭിത്തിയിലേക്കു നോക്കിയുള്ള കുര്‍ബാനയല്ല, ജനാഭിമുഖകുര്‍ബാനയാണ്! ആയതിനാല്‍ അതിന്റെ പേരില്‍ തര്‍ക്കങ്ങളും ബഹളങ്ങളും വാക്‌പോരും ഉണ്ടാവാതിരിക്കട്ടെ. മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരം കൊടുക്കരുതേ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org