സത്യദീപം തുടരേണ്ടതല്ലേ?

സത്യദീപം തുടരേണ്ടതല്ലേ?
Published on
  • സാജു പോള്‍ തേയ്ക്കാനത്ത്

കേരള കത്തോലിക്കാസഭയിലെ ഏറ്റവും പുരാതനമായ വാരികയാണ് സത്യദീപം. കാലാനുസരണമായ പരിഷ്‌കാരങ്ങളോടെ ഇന്നും അത് പ്രസിദ്ധീകരിക്കപ്പെടുന്നു.

ഇന്ന് സീറോമലബാര്‍സഭയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, എല്ലാ തെറ്റുകളും എറണാകുളം അതിരൂപതയുടേത്, എല്ലാത്തിനും കാരണം എറണാകുളം അതിരൂപത എന്ന രീതിയിലുള്ള പ്രചാരണം പൊടിപൊടിക്കുകയാണ്. ഇതിനു നിരവധി ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ നിരന്നുനില്‍ക്കുന്നു.

അവയെ പ്രതിരോധിക്കുവാനും, സത്യം അറിയിക്കുവാനും, അച്ചടി രംഗത്ത് സത്യദീപം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചാരം വര്‍ധിപ്പിക്കേണ്ടതുതന്നെയാണ്. ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധ ഇതിനായുണ്ടാകണം.

99 വര്‍ഷം മുന്‍പ് എറണാകുളം അതിരൂപത തുടങ്ങിയ ഈ സംരംഭം നിലച്ചുപോകരുത്. എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഇതിന്റെ സാന്നിധ്യമുണ്ടാകണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org